'പക്ഷം എന്ന് പറഞ്ഞത് സുപ്രഭാതത്തിന് മാറിപ്പോയതാവാനാണ് സാധ്യത'; മുഖപ്രസംഗത്തിലെ വിമർശനത്തിൽ പി. സരിൻ

സിപിഎം സാമുദായിക വിഭജനമുണ്ടാക്കിയെന്നായിരുന്നു സുപ്രഭാതം മുഖപ്രസംഗത്തിലെ വിമർശനം.

Update: 2024-11-24 08:33 GMT

പാലക്കാട്: സമസ്ത മുഖപത്രമായ സുപ്രഭാതത്തിലെ വിമർശനത്തിന് മറുപടിയുമായി പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർഥി സരിൻ. പക്ഷം എന്ന് പറഞ്ഞത് മാറിപ്പോയതാവാനാണ് സാധ്യത. മുസ്‌ലിം മതധ്രൂവീകരണത്തിലൂടെ സാധ്യമാക്കേണ്ടതാണ് പാലക്കാട്ടെ വിജയം എന്ന് വരുത്തിയത് യുഡിഎഫ് ആണ്. പരസ്യമായി പറഞ്ഞില്ലെങ്കിലും ഇത് ജനങ്ങളിലേക്ക് കൃത്യമായി എത്തിച്ചു. എസ്ഡിപിഐയുടെ പ്രകടനവും ജമാഅത്തെ ഇസ്‌ലാമിയുടെ പരസ്യനിലപാടും ഇതിന്റെ തെളിവാണ്.

രാഷ്ട്രീയം പറഞ്ഞ് ജനാധിപത്യത്തിന്റെ ഭാഗത്തുനിന്ന് സംസാരിച്ചവരാണ് ഇടതുപക്ഷം. അതിൽ കോൺഗ്രസ് ചെയ്യുന്ന ചെയ്തികളിൽ ഒരാളെ കൂടെക്കൂട്ടുമ്പോൾ അയാളിലുള്ള രാഷ്ട്രീയബോധ്യങ്ങൾ എങ്ങനെയാണെന്നും അയാൾ എങ്ങനെയാണ് രൂപപ്പെട്ടുവന്നത് എന്നും ഒരു രാത്രികൊണ്ട് ഒരു പാളയത്തിലെത്തുമ്പോൾ അതെല്ലാം ഉപേക്ഷിക്കാൻ അയാൾക്ക് സാധിക്കുമോയെന്നുമുള്ളതിന്റെ വ്യാഖ്യാനമായിരുന്നു പരസ്യം. അത് മുൻനിർത്തി ഒരു കൊട്ട് കൊടുക്കാം എന്നാണെങ്കിൽ ജയിച്ചുപോയത് എങ്ങനെയെന്ന് കോൺഗ്രസിനും യുഡിഎഫിനും അറിയാം. ന്യൂനപക്ഷ വർഗീയതയെ കൃത്യമായി ഉപയോഗപ്പെടുത്തിയത് എന്ന് അവരുടെ നേതാക്കൾക്കും അറിയാം. അത്തരം ഉപയോഗപ്പെടുത്തലിനെ കുറിച്ചാണ് സുപ്രഭാതത്തിൽ വരേണ്ടിയിരുന്നത് എന്നും സരിൻ പറഞ്ഞു.

Advertising
Advertising

Full View

സിപിഎം സാമുദായിക വിഭജനമുണ്ടാക്കിയെന്നായിരുന്നു സുപ്രഭാതം മുഖപ്രസംഗത്തിലെ വിമർശനം. ഇത് മതേതര കേരളത്തിന്റെ മനഃസാക്ഷിയിൽ ആഴത്തിലുള്ള മുറിവുണ്ടാക്കി. അർഹിക്കുന്ന അവജ്ഞയോടെ ഈ പ്രചാരണത്തെ ജനങ്ങൾ ജനാധിപത്യ കേരളം തള്ളിക്കളഞ്ഞുവെന്നും എന്തുകൊണ്ട് മൂന്നാം സ്ഥാനത്ത് നിന്ന് കരകയറാൻ കഴിഞ്ഞില്ലെന്ന് സിപിഎം പരിശോധിക്കണമെന്നും മുഖപ്രസംഗത്തിൽ പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News