പത്മജയ്ക്കും അനിലിനും മടങ്ങിവരേണ്ടിവരും: ചെറിയാൻ ഫിലിപ്പ്

മികച്ച കാലാവസ്ഥയിൽ വളക്കൂറുള്ള മണ്ണിൽ വളരുന്ന ചെടി വേരോടെ പിഴുതെടുത്ത് മറ്റൊരിടത്തു നട്ടാൽ കരിഞ്ഞു പോകുമെന്നതാണ് കോൺഗ്രസ് വിട്ടു പോകുന്നവർക്കുളള ഗുണപാഠമെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.

Update: 2024-03-18 03:04 GMT

തിരുവനന്തപുരം: പത്മജ വേണുഗോപാലിനും അനിൽ ആന്റണിക്കും തന്നെ പോലെ കോൺഗ്രസിലേക്ക് മടങ്ങിവരേണ്ടിവരുമെന്ന് ചെറിയാൻ ഫിലിപ്പ്. ബി.ജെ.പിയിൽ ചേർന്ന മോഹൻ ശങ്കർ എന്ന കേരളത്തിലെ ആദ്യത്തെ കോൺഗ്രസ് മുഖ്യമന്ത്രി ആർ.ശങ്കറിന്റെ മകനുണ്ടായ തിക്താനുഭവം കരുണാകരന്റെയും ആന്റണിയുടെയും മക്കൾക്കും ഉണ്ടാകും. ബി.ജെ.പിയിലേക്ക് വരുന്നവരുടെ കൂടെ നിഴൽ പോലുമില്ലെന്ന് മുതിർന്ന നേതാവ് സി.കെ. പത്മനാഭൻ പരിഹസിച്ചത് അവരുടെ പൊതുവികാരമാണെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് കുടുംബത്തിലുള്ള സ്‌നേഹവും ആദരവും പരിഗണനയും മറ്റൊരു പാർട്ടിയിലും ലഭിക്കില്ല. താൽക്കാലികമായി സ്ഥാനമാനങ്ങൾ നൽകുമെങ്കിലും രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടും. കുറേ നാൾ പ്രദർശന വസ്തുവായി കൊണ്ടുനടന്ന ശേഷം രാഷ്ട്രീയ ഉപയോഗം കഴിഞ്ഞാൽ വലിച്ചെറിയും.

വികാരവിക്ഷോഭത്തിൽ കോൺഗ്രസ് വിട്ട തനിക്ക് രാഷ്ട്രീയ ജീവിതം തന്നെ ഹോമിക്കേണ്ടി വന്നു. തിരിച്ചു വന്നപ്പോൾ കോൺഗ്രസിന്റെ എല്ലാ തലങ്ങളിൽ നിന്നും ലഭിക്കുന്ന സ്‌നേഹവും വിശ്വാസവും പിന്തുണയും അത്ഭുതകരമാണ്. പഴയ ത്യാഗവും അധ്വാനവും പാരമ്പര്യവും കോൺഗ്രസിൽ ഇപ്പോഴും തന്റെ മൂലധനമായി കണക്കാക്കുന്നു. മികച്ച കാലാവസ്ഥയിൽ വളക്കൂറുള്ള മണ്ണിൽ വളരുന്ന ചെടി വേരോടെ പിഴുതെടുത്ത് മറ്റൊരിടത്തു നട്ടാൽ കരിഞ്ഞു പോകുമെന്നതാണ് കോൺഗ്രസ് വിട്ടു പോകുന്നവർക്കുളള ഗുണപാഠമെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News