ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടർന്ന് പെയിന്‍റിങ് തൊഴിലാളി ആത്മഹത്യ ചെയ്തു

തൃശൂർ ഗുരുവായൂർ കോട്ടപ്പടി സ്വദേശി രമേശാണ് ആത്മഹത്യ ചെയ്തത്

Update: 2021-11-19 11:27 GMT
Advertising

ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടർന്ന് പെയിന്‍റിങ്ങ് തൊഴിലാളി ആത്മഹത്യ ചെയ്തു. തൃശൂർ ഗുരുവായൂർ കോട്ടപ്പടി സ്വദേശി രമേശാണ് ആത്മഹത്യ ചെയ്തത്. ഈ മാസം 12നാണ് ആത്മഹത്യ നടന്നത്. പ്രതിദിനം 300 രൂപ പലിശയ്ക്ക് 5000 രൂപയാണ് രമേശ് ബ്ലേഡ് മാഫിയയുടെ കയ്യില്‍ നിന്ന് കടമെടുത്തത്.10,300 രൂപ തിരികെ നൽകിയെങ്കിലും രമേശിനെ പലിശക്കാർ ഭീഷണിപ്പെടുത്തിയെന്ന് കുടുംബം ആരോപിക്കുന്നു.

രമേശിന്‍റെ ഭാര്യയെ പലിശക്കാർ ഫോണിലൂടെ ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശം പുറത്തുവന്നു. ഓഗസ്റ്റ് ആറാം  തിയതിയാണ് രമേശ് പണം കടമെടുത്തത്. കടമെടുത്തതിന്‍റെ ഇരട്ടിയിലധികം പണം തിരികെ നല്‍കിയെങ്കിലും വീണ്ടും പണം ആവശ്യപ്പെട്ട് ബ്ലേഡ് മാഫിയ ഭീഷണിപ്പെടുത്തുകയായിരുന്നു. പണം കൊടുക്കാതായപ്പോൾ വാഹനം പിടിച്ചു വാങ്ങിയെന്നും പോലീസിൽ പരാതി നൽകിയപ്പോൾ ഭീഷണി അധികരിച്ചുവെന്നും ഇതില്‍ മനം നൊന്താണ് രമേശ് ആത്മഹത്യ ചെയ്തത് എന്നും രമേശിന്‍റെ കുടുംബം പറഞ്ഞു. കുടുംബ സുഹൃത്തിന്‍റെ ബന്ധുവിന്‍റെ കമ്പനിയിൽ നിന്നാണ് രമേശ് പണം കടമെടുത്തത്.സംഭവത്തില്‍ ബ്ലേഡ് മാഫിയക്കെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം പോലീസിൽ പരാതി നൽകി. 

summary:The painting worker committed suicide after being threatened by the Blade Mafia. Ramesh, a native of Kottapadi, Guruvayur, Thrissur, committed suicide. The suicide occurred on the 12th of this month. Ramesh Blade borrowed Rs 5,000 from the mafia at an interest rate of Rs 300 per day. The family alleges that Ramesh was threatened by the moneylenders even though he paid back Rs 10,300.

Full View

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News