പാലക്കാട് ഉപതെരഞ്ഞെടുപ്പ് തിയതി മാറ്റി; വോട്ടെടുപ്പ് നവംബർ 20ന്

കൽപാത്തി രഥോത്സവത്തിന്റെ പശ്ചാത്തലത്തിൽ തിയതി മാറ്റണമെന്ന് രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു.

Update: 2024-11-04 09:25 GMT
Editor : rishad | By : Web Desk

തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പ് തിയതി മാറ്റി. ഈ മാസം 20നാണ് വോട്ടെടുപ്പ് നടത്തുക. കൽപാത്തി രഥോത്സവത്തിന്റെ പശ്ചാത്തലത്തിൽ തിയതി മാറ്റണമെന്ന് രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. 

നവംബർ 13നാണ് വോട്ടെടുപ്പ് നടക്കേണ്ടിയിരുന്നത്. കേരളം, പഞ്ചാബ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ 14 മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പാണ് മാറ്റിയത്.

അതേസമയം വോട്ടെണ്ണൽ തിയതിയിൽ മാറ്റമുണ്ടായിരിക്കില്ല. നവംബര്‍ 23ന് തന്നെയായിരിക്കും പാലക്കാട് ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ നടക്കുക.പ്രാദേശിക സാംസാരിക പരിപാടികളും മതപരിപാടികളും നടക്കുന്നതിനാൽ ഈ ദിവസങ്ങളിൽ വോട്ടെടുപ്പിനെത്തുന്ന ആളുകളുടെ എണ്ണം കുറയുമെന്ന കാര്യം പരിഗണിച്ചുകൊണ്ടാണ് തീയതി മാറ്റമെന്നാണ് ഉത്തരവിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരിക്കുന്നത്.

Advertising
Advertising

 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News