പാലക്കാട് ഡിവിഷൻ സ്പെഷ്യൽ ട്രെയിൻ സർവീസുകൾ നീട്ടി

യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി നിരവധി പ്രത്യേക ട്രെയിൻ സർവീസുകൾ നീട്ടുന്നതായി ദക്ഷിണ റെയിൽവേ

Update: 2025-05-28 14:25 GMT

പാലക്കാട്: യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി നിരവധി പ്രത്യേക ട്രെയിൻ സർവീസുകൾ നീട്ടുന്നതായി ദക്ഷിണ റെയിൽവേയുടെ പാലക്കാട് ഡിവിഷന്റെ ഔദ്യോഗിക അറിയിപ്പ്. താഴെ കൊടുത്തിരിക്കുന്ന ട്രെയിനുകളാണ് സർവീസുകൾ നീട്ടിയത്.

1. ട്രെയിൻ നമ്പർ 06031 ഷൊർണൂർ ജംഗ്‌ഷൻ - കണ്ണൂർ 2025 ജൂൺ 14 വരെ സർവീസ് നടത്തും

2. ട്രെയിൻ നമ്പർ 06032 കണ്ണൂർ - ഷൊർണുർ ജംഗ്‌ഷൻ 2025 ജൂൺ 14 വരെ സർവീസ് നടത്തും

3. ട്രെയിൻ നമ്പർ 06030 തിരുനെൽവേലി ജംഗ്‌ഷൻ - മേട്ടുപ്പാളയം വീക്കിലി 2025 ജൂൺ 08 മുതൽ 29 ജൂൺ വരെ സർവീസ് നടത്തും

4. ട്രെയിൻ നമ്പർ 06029 മേട്ടുപ്പാളയം - തിരുനെൽവേലി ജംഗ്‌ഷൻ വീക്കിലി 2025 ജൂൺ 09 മുതൽ 2025 ജൂൺ 30 വരെ സർവീസ് നടത്തും

*ഈ ട്രെയിൻ സർവീസുകളുടെ സമയക്രമത്തിലും സ്റ്റോപ്പുകളിലും മാറ്റങ്ങളൊന്നുമില്ല

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News