പാലക്കാട് ജില്ലയിലെ എംഎസ്എഫില്‍ വിഭാഗീയത

പ്രതിഷേധക്കാരുമായി സംസ്ഥാന നേതൃത്വം ചര്‍ച്ച നടത്തും

Update: 2025-06-30 13:44 GMT

പാലക്കാട്: പാലക്കാട് ജില്ലയിലെ എം എസ് എഫില്‍ വിഭാഗീയത. പുതിയ ഭാരവാഹികളെ അംഗീകരിക്കില്ലെന്ന് ഒരു വിഭാഗം. പട്ടാമ്പി , കോങ്ങാട് മണ്ഡലം കമ്മറ്റിയില്‍ ഉള്ള പ്രതിനിധികളാണ് പ്രതിഷേധം അറിയിച്ചത്. പ്രതിഷേധക്കാരുമായി സംസ്ഥാന നേതൃത്വം ചര്‍ച്ച നടത്തും.

എംഎസ്എഫ് പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയിലടക്കം പ്രതിഷേധം അറിയിച്ചു. മണ്ണാര്‍ക്കാട് മണ്ഡലം കമ്മറ്റി തന്നെ നിലവില്‍ ഇല്ല. ഹംസ കെ യു വിനെ പ്രസിഡന്റും , അമീന്‍ റാഷിദിനെ സെക്രട്ടറിയും , ഹഷീം പാലക്കലിനെ ട്രഷററുമായാണ് ചെറുപ്പുള്ളശ്ശേരിയില്‍ നടന്ന ജില്ലാ സമ്മേളനം തെരഞ്ഞെടുത്തത്. ഇത് അംഗീകരിക്കില്ലെന്ന് മറുവിഭാഗം.

Full View

Tags:    

Writer - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News