തമിഴ്‌നാട് ഗോപാലപുരത്ത് ആര്‍.എസ്.എസ് പ്രവര്‍ത്തകന് വെട്ടേറ്റു

ബൈക്കിൽ എത്തിയ മൂന്നംഗ സംഘം മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു

Update: 2024-01-04 18:03 GMT

പാലക്കാട്: ആർ.എസ്.എസ് പ്രവർത്തകന് വെട്ടേറ്റു. പാലക്കാടിന് സമീപം തമിഴ്‌നാട് ഗോപാലപുരത്താണ് സംഭവം. വണ്ണാമട സ്വദേശി നന്ദകുമാർ (26) നാണ് വെട്ടേറ്റത്. ബൈക്കിൽ എത്തിയ മൂന്നംഗ സംഘം മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഉച്ചക്ക് 12 മണിയോടെ ഗോപാലപുരം ജംഗ്ഷനിൽ വെച്ചായിരുന്നു സംഭവം. നന്ദകുമാറിന്റെ തലയ്ക്കും കൈക്കുമാണ് വെട്ടേറ്റത്. പരിക്കേറ്റ യുവാവിനെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊള്ളാച്ചി താലൂക്ക് പൊലീസ് കേസെടുത്തു. സംഭവത്തിൽ പ്രതികൾ കസ്റ്റഡിയില്ലെന്ന് പൊലീസ് പറഞ്ഞു.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News