പാലക്കാട്ടെ ആദിവാസി യുവാവിന്‍റെ മരണം കൊലപാതകം; സുഹൃത്ത് അറസ്റ്റില്‍

വനവിഭവങ്ങള്‍ ശേഖരിക്കാനാണ് ബാലന്‍ കഴിഞ്ഞ ദിവസം ഉരുളന്‍കുന്ന് വനത്തിലേക്ക് പോയത്

Update: 2022-03-27 16:29 GMT
Editor : ijas

പാലക്കാട്: മണ്ണാർക്കാട് ആനമൂളി വനത്തില്‍ ആദിവാസി യുവാവ് വെട്ടേറ്റ് മരിച്ച സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. പാലവളവ് ഊരിലെ ബാലൻ ആണ് കഴിഞ്ഞ ദിവസം വെട്ടേറ്റ് മരിച്ചത്. സംഭവത്തില്‍ ബാലന്‍റെ സുഹൃത്ത് കൈതച്ചിറ കോളനിയിലെ ചന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തു. പിൻകഴുത്തിലേറ്റ വെട്ടാണ് ബാലന്‍റെ മരണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ബാലന്‍റെ കഴുത്തിലും തലയിലും വെട്ടേറ്റ പാടുകളുണ്ടായിരുന്നു. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതിയായ ചന്ദ്രനെ പൊലീസ് വിശദമായി ചോദ്യംചെയ്യുകയാണ്.

Advertising
Advertising
Full View

വനവിഭവങ്ങള്‍ ശേഖരിക്കാനാണ് ബാലന്‍ കഴിഞ്ഞ ദിവസം ഉരുളന്‍കുന്ന് വനത്തിലേക്ക് പോയത്. പിന്നീട് കാണാതാവുകയായിരുന്നു. ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബാലനെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

The incident where a tribal youth was hacked to death in the Aanamuli forest in Mannarkkad, Palakkad has been confirmed as murder.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News