പാനൂർ സ്ഫോടനം; മൂന്നുപേർ കൂടി പിടിയിൽ

പിടിയിലായത് പ്രതികൾക്ക് വെടിമരുന്നെത്തിച്ചു നൽകിയവരെന്ന് സൂചന.

Update: 2024-04-18 12:19 GMT

കണ്ണൂർ: പാനൂർ ബോംബ് സ്ഫോടനത്തിൽ മൂന്നുപേർ കൂടി പിടിയിൽ. വടകര സ്വദേശി ബാബു, കതിരൂർ സ്വദേശികളായ രജനീഷ്, ജിജേഷ് എന്നിവരാണ് പിടിയിലായത്. പ്രതികൾക്ക് വെടിമരുന്നെത്തിച്ചു നൽകിയത് ഇവരാണെന്നാണ് സൂചന. 

ഇതോടെ സ്ഫോടന കേസിൽ അറസ്റ്റിലായവരുടെ എണ്ണം പന്ത്രണ്ടായി. ബോംബ് നിർമാണത്തിന്‍റെ മുഖ്യസൂത്രധാരൻ ഉൾപ്പെടെ ഒമ്പത് പേരെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഏപ്രിൽ അഞ്ചിനാണ് കുന്നോത്തുപറമ്പ് മുളിയാത്തോട്ടിൽ നിർമാണത്തിലിരിക്കുന്ന വീട്ടിൽ ബോംബ് നിർമിക്കുന്നതിനിടെ സ്ഫോടനമുണ്ടായത്. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News