പന്തീരാങ്കാവ് യു.എ.പി.എ കേസ്; സുപ്രിം കോടതിയിൽ ഇന്നും വാദം തുടരും

പ്രതി അലൻ ഷുഹൈബിന്‍റെ ജാമ്യം റദ്ദാക്കണമെന്ന എൻ.ഐ.എയുടെ ആവശ്യത്തിലും, താഹ ഫസൽ സമർപ്പിച്ച ജാമ്യാപേക്ഷയിലുമാണ് സുപ്രിം കോടതി വാദം കേൾക്കുക.

Update: 2021-09-22 03:15 GMT
Advertising

പന്തീരാങ്കാവ് യു.എ.പി.എ കേസിൽ സുപ്രിം കോടതിയിൽ ഇന്നും വാദം തുടരും. പ്രതി അലൻ ഷുഹൈബിന്‍റെ ജാമ്യം റദ്ദാക്കണമെന്ന എൻ.ഐ.എയുടെ ആവശ്യത്തിലും, താഹ ഫസൽ സമർപ്പിച്ച ജാമ്യാപേക്ഷയിലുമാണ് സുപ്രിം കോടതി വാദം കേൾക്കുക. വെള്ളിയാഴ്ച വിചാരണ കോടതി കേസ് പരിഗണിക്കുമ്പോൾ പ്രതികൾക്ക് മേൽ കുറ്റം ചുമത്തുമോ എന്ന കാര്യത്തിൽ വ്യക്തത വരുത്താൻ കോടതി അഡീഷണൽ സോളിസിറ്റർ ജനറലിന് നിർദേശം നൽകിയിട്ടുണ്ട്. പൊലീസ് പിടിച്ചെടുത്ത പുസ്തകങ്ങൾ പൊതു വിപണിയിലുള്ളതാണെന്നും ഒരു രഹസ്യ യോഗത്തിലും പങ്കെടുത്തിട്ടില്ലെന്നും താഹയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ചാണ് ഹരജിയിൽ വാദം കേൾക്കുന്നത്.

നിരോധിത സംഘടനയുടെ ലഘുലേഖ, അതിന്‍റെ പതാക, സംഘടന പ്രസിദ്ധീകരിച്ച ഒരു മാഗസിൻ എന്നിവ താഹ ഫസലിന്‍റെ കൈവശമുണ്ടെന്നാണ് പ്രോസിക്യൂഷൻ്റെ ആരോപണം. എന്നാൽ പ്രതികൾക്കെതിരെ ഭീകര പ്രവർത്തന്ന ആരോപണങ്ങളൊന്നും തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. അതുപോലെ ഈ കേസിലെ സാക്ഷികളുടെ മൊഴി പ്രകാരം പ്രതികൾ നിരോധിത സംഘടനയുടെ അംഗങ്ങളാണെന്നും തീവ്രവാദ പ്രവർത്തനങ്ങൾക്ക് അവർ ഏതെങ്കിലും വിധത്തിൽ സഹായം ചെയ്യുകയോ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കിയിട്ടില്ലന്നും കോടതി നേരത്തെ എടുത്ത് പറഞ്ഞിരുന്നു.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News