പങ്കാളിത്ത പെൻഷൻ പരാജയം: യു.ഡി.എഫ് അധികാരത്തിൽ എത്തിയാൽ പിൻവലിക്കും; പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങൾ

യു.ഡി.എഫ് അധികാരത്തിൽ എത്തിയാൽ പങ്കാളിത്ത പെൻഷൻ പിൻവലിക്കും

Update: 2023-02-25 15:18 GMT

തൃശ്ശൂർ: പങ്കാളിത്ത പെൻഷൻ പദ്ധതി പരാജയമാണെന്നും യു.ഡി എഫ് അധികാരത്തിൽ വന്നാൽ പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുമെന്നും മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങൾ. തൃശൂർ റീജ്യണൽ തീയേറ്ററിൽ സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ (എസ്.ഇ.യു) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.ഇ.യു സംസ്ഥാന പ്രസിഡൻ്റ് സിബി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജീവനക്കാർക്ക് അവകാശങ്ങൾ അനുവദിക്കുന്നതിൽ ഇടത് സർക്കാർ പരാജയപ്പെട്ടു. കേരളത്തിൽ രൂക്ഷമായ വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ ഇത് സർക്കാർ പരാജയപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Advertising
Advertising

കേന്ദ്ര സർക്കാരിൻ്റെ കോർപ്പറേറ്റ് അനുകൂല നിലപാടുകൾക്കെതിരെ തൊഴിലാളികളുടെ യോജിച്ച പ്രക്ഷോഭത്തിന് അദ്ദേഹം ആഹ്വാനം ചെയ്തു. മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച് റഷീദ്, മുസ്‍ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് അമീർ, എസ് .ഇ.യു സംസ്ഥാന ജനറൽ സെക്രട്ടറി ആമിർ കോഡൂർ, ട്രഷറർ നാസർ നങ്ങാരത്ത് കെ.എം സി.സി വൈസ് പ്രസിഡൻ്റ് അബൂബക്കർ ഖസ്മി തുടങ്ങിയവർ പ്രസംഗിച്ചു.

തലമുറ സംഗമം യു.ടി.ഇ.എഫ് ജനറൽ കൺവീനർ എ.എം അബൂബക്കർ ഉദ്ഘാടനം ചെയ്തു. എം അബ്ദുൽ സത്താർ അധ്യക്ഷത വഹിച്ചു. നസീം ഹരിപ്പാട് മുഖ്യ പ്രഭാഷണം നടത്തി. പാറയിൽ മുഹമ്മദാലി, ഹംസ മന്തലാംകുന്ന്, അക്ബറലി പറക്കോട്ടിൽ, സൈഫുദ്ദീൻ മുസ്‌ലിയാർ, ഗഫൂർ പന്തിർപാടം, കെ.സി കുഞ്ഞുമുഹമ്മദ് , തുടങ്ങിയവർ പ്രസംഗിച്ചു.

'അഭിമാന ബോധം; അവകാശ ബോധ്യം' എന്ന പ്രമേയത്തിൽ നടന്ന സെമിനാർ റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. റവന്യൂ വകുപ്പ് നടപ്പിക്കുന്ന എച്ച്.ആർ.എം എസ് ലെ പോരായ്മകൾ പരിഹരിക്കുമെന്നും ജീവനക്കാരുടെ ന്യായമായ അവകാശങ്ങളെ അനുഭാവപൂർവ്വം പരിഗണിക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു. എസ്.ഇ.യു സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.ഐ നൗഷാദ് അധ്യക്ഷത വഹിച്ചു. അഡ്വ. കെ.എൻ.എ ഖാദർ , യു.ടി.ഇ.എഫ് ചെയർമാൻ ചവറ ജയകുമാർ, എം.എ മുഹമ്മദലി, മുസ്ലിം ലീഗ് ട്രഷറർ കുഞ്ഞിക്കോയ തങ്ങൾ, ബീരു പി മുഹമ്മദ്, കെ.എം റഷീദ്, നൗഷാദ് തെരുവലത്ത് സി പി ഹംസ, മുഹമ്മദ് ഷൗക്കത്തലി തുടങ്ങിയവർ പ്രസംഗിച്ചു.

'ഷീ കോൺഫറൻസ് ' വനിതാ ലീഗ് ജില്ലാ പ്രസിഡൻ്റ് അഡ്വ. ഒ.എസ്. നഫീസ ഉദ്ഘാടനം ചെയ്തു. വനിതാ വിഭാഗം കൺവീനർ കെ.ടി മൈമൂന അധ്യക്ഷത വഹിച്ചു. റജീന അൻസാരി, സബിത ജബ്ബാർ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് തൃശൂർ നഗരത്തിൽ സമ്മേളന പ്രതിനിധികൾ പ്രകടനം നടത്തി. കെ അബ്ദുൽ ബഷീർ, റാഫി പോത്തൻകോട്, അഷ്‌റഫ് മാണിക്യം തുടങ്ങിയവർ നേതൃത്വം നൽകി. സാംസ്കാരിക സമ്മേളനം 'സെറ്റ്കോ' ചെയർമാൻ എം അഹമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഹമീദ് കുന്നുമ്മൽ അധ്യക്ഷത വഹിച്ചു. ടി.പി അബ്ദുൽ ഹഖ്, മുൻ സംസ്ഥാന പ്രസിഡൻ്റ് കെ.എം റഷീദ്, വി.ജെ സലിം, അബ്ദുള്ള അരയങ്കോട്, സി.ഇ.ഒ സംസ്ഥാ സെക്രട്ടറി എ.കെ മുഹമ്മദലി ഒ.എം ഷഫീഖ്, പി.കെ ഷാഹുൽ ഹമീദ്, കെ ഹാറൂൺ റഷീദ്, സി.എം അസ്ക്കർ തുടങ്ങിയവർ പ്രസംഗിച്ചു.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News