കോഴിക്കോട് മെഡിക്കൽ കോളജിൽ രോഗി തൂങ്ങിമരിച്ചു

ഒപ്പമുണ്ടായിരുന്ന മകളും ഭര്‍ത്താവും മരുന്ന് വാങ്ങാനായി പുറത്തുപോയപ്പോഴാണ് രാജൻ ജീവനൊടുക്കിയത് എന്നാണ് പൊലീസ് പറയുന്നത്.

Update: 2022-09-09 14:00 GMT

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗി തൂങ്ങിമരിച്ചു. വയനാട് പുൽപ്പള്ളി സ്വദേശി രാജൻ ആണ് മരിച്ചത്. ഇന്ന് വൈകീട്ടായിരുന്നു സംഭവം. ആശുപത്രിയിലെ പേവാര്‍ഡിലാണ് രോഗി തൂങ്ങിമരിച്ചത്.

പേവാര്‍ഡിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. ഒപ്പമുണ്ടായിരുന്ന മകളും ഭര്‍ത്താവും മരുന്ന് വാങ്ങാനായി പുറത്തുപോയപ്പോഴാണ് രാജൻ ജീവനൊടുക്കിയത് എന്നാണ് പൊലീസ് പറയുന്നത്.

പിത്തസഞ്ചിയില്‍ കല്ല് ഉണ്ടായതിനെ തുടര്‍ന്നാണ് രാജന്‍ മെഡിക്കല്‍ കോളജില്‍ എത്തി ഒരു ശസ്ത്രക്രിയ നടത്തിയിരുന്നു. വീണ്ടും വയനാട്ടിലേക്ക് പോവുകയും വീട്ടില്‍ വിശ്രമജീവിതം നയിച്ചുവരികയുമായിരുന്നു. എന്നാല്‍ വീണ്ടും വേദനയുണ്ടായതിനെ തുടര്‍ന്നാണ് കഴിഞ്ഞദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വീണ്ടും കല്ലുണ്ടായെന്നും ഇത് നീക്കം ചെയ്യാന്‍ ശസ്ത്രക്രിയ വേണമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. ഇതില്‍ മനംനൊന്താണ് രാജന്‍ ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറയുന്നു. ഇന്‍ക്വസ്റ്റിനു ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News