വയനാട് പയ്യമ്പള്ളിയിൽ സ്‌ഫോടനം; യുവാവിന്റെ കൈവിരലുകൾ അറ്റു

പയ്യമ്പിള്ളി മലയിൽ ഷൈജുവിനാണ് ഗുരുതരമായി പരിക്കേറ്റത്

Update: 2023-04-07 14:55 GMT
Editor : Shaheer | By : Web Desk

പ്രതീകാത്മക ചിത്രം

കൽപറ്റ: വയനാട് പയ്യമ്പള്ളിയിൽ സ്‌ഫോടനത്തിൽ യുവാവിന്റെ കൈവിരലുകൾ അറ്റു. പീടികയിൽ പരേതനായ ജോണിയുടെ മകൻ പയ്യമ്പിള്ളി മലയിൽ ഷൈജുവിനാണ് പരിക്കേറ്റത്. തോട്ട പൊട്ടിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇന്നു വൈകീട്ട് നാലു മണിയോടെയാണ് സംഭവം. കൈയിലിരുന്ന് തോട്ട പൊട്ടിയാണ് സ്‌ഫോടനമുണ്ടായതെന്നാണ് കരുതപ്പെടുന്നത്. സംഭവത്തിൽ ദാസനക്കരയിൽ ബേക്കറി ഉടമയായ ഷൈജുവിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. രണ്ട് കൈവിരലുകൾ അറ്റ നിലയിലാണ്. കണ്ണിനും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും പൊള്ളലേറ്റിട്ടുണ്ട്. ഇയാളെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയിട്ടുണ്ട്.

Advertising
Advertising

തോട്ട പൊട്ടിച്ച് മീൻ പിടിക്കാറുള്ളയാളാണ് ഷൈജു. ഇതിനിടയിലാണ് അപകടമുണ്ടായതെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്.

Full View

സംഭവസ്ഥലത്ത് പൊലീസും ഫോറൻസിക് വിദഗ്ധരും പരിശോധന നടത്തുകയാണ്. സംഭവത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസ് നൽകുന്ന സൂചന.

Summary: Fingers of a youth severely amputated in a blast in Payyampally, Wayanad

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News