പീരുമേട് തെരഞ്ഞെടുപ്പ് വിവാദം;പാർട്ടിക്ക് വീഴ്ചയില്ലെന്ന് സിപിഐ അന്വേഷണ കമ്മീഷന്‍

ഫലപ്രഖ്യാപനം മുതല്‍ ജില്ലാ നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയ തെരഞ്ഞെടുപ്പ് വീഴ്ചാ വിവാദം അവസാനിച്ചതിന്‍റെ ആശ്വാസത്തിലാണ് സിപിഐ.

Update: 2021-11-04 01:49 GMT

പീരുമേട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പില്‍ പാർട്ടിയ്ക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് സിപിഐ അന്വേഷണ കമ്മീഷന്‍റെ കണ്ടെത്തല്‍. സിപിഐ ഇടുക്കി ജില്ലാ കമ്മിറ്റിയിലും, ജില്ലാ എക്സിക്യൂട്ടീവിലും വിഷയം ചർച്ച ചെയ്തു. ഫലപ്രഖ്യാപനം മുതല്‍ ജില്ലാ നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയ തെരഞ്ഞെടുപ്പ് വീഴ്ചാ വിവാദം അവസാനിച്ചതിന്‍റെ ആശ്വാസത്തിലാണ് സിപിഐ. ഇടുക്കി ജില്ലയില്‍ സിപി ഐയ്ക്കുള്ള ഏക സീറ്റ് ഇത്തവണ വാഴൂര്‍ സോമന്‍ നിലനിര്‍ത്തിയത് 1835 വോട്ടുകള്‍ക്കാണ്. 2016 ല്‍ നേരിയ വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് ഇ എസ് ബിജിമോള്‍ക്ക് ലഭിച്ചത്. ഇത്തവണ ഭൂരിപക്ഷം വർധിപ്പിച്ചുവെന്ന് ചുരുക്കം. അതിനാല്‍ പീരുമേട്ടിലെ തെരഞ്ഞെടുപ്പില്‍ പാർട്ടിക്ക് വീഴ്ചയില്ലെന്നാണ് അന്വേഷണ കമ്മീഷന്‍ ജില്ലാ എക്സിക്യൂട്ടീവിലും ജില്ലാ കമ്മിറ്റിയിലും വിശദീകരിച്ചത്.

Advertising
Advertising

വിശദമായി മൊഴി രേഖപ്പെടുത്തി തയ്യാറാക്കിയ റിപ്പോർട്ട് കമ്മിറ്റി ശരിവച്ചു. എന്നാൽ കമ്മീഷൻ റിപ്പോർട്ടിൽ മാധ്യമങ്ങളുമായി പങ്കുവയ്ക്കേണ്ടതായി ഒന്നുമില്ലെന്നും സംഘടനാപരം മാത്രമെന്നുമാണ് ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്റെ വിശദീകരണം. എന്നാല്‍, സംഘടനാപരമായ പോരായ്മകൾ പീരുമേട്ടിൽ ഉണ്ടെന്ന് പ്രാദേശിക പ്രവർത്തകരുടെ മൊഴിയിൽ നിന്നും കണ്ടെത്തിയതായാണ് സൂചന. ഒരു മാസത്തിലധികമെടുത്താണ് പാർട്ടി പ്രവർത്തകരെ അടക്കം നേരിൽ കണ്ട് മൊഴി രേഖപ്പെടുത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്.. കഴിഞ്ഞയാഴ്ചയാണ് കമ്മീഷന്‍ റിപ്പോർട്ട് സമർപ്പിച്ചത്. ഇടതുപക്ഷത്തിനും സിപിഐക്കും ഏറെ സ്വാധീനമുള്ള കുമളി, ചക്കുപള്ളം പഞ്ചായത്തുകളില്‍ വോട്ട് കുറഞ്ഞതാണ് വിവാദത്തിലേക്ക് നയിച്ച ഘടകം.തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുന്‍ എംഎല്‍എ ബിജിമോള്‍ക്ക് അടക്കം വീഴ്ചയുണ്ടായി എന്ന് പ്രാദേശിക നേതാക്കള്‍ നേരത്തെ ആരോപിച്ചിരുന്നു. ഇതോടെയാണ് ജില്ലാ എക്സിക്യൂട്ടീവ് അംഗം പ്രിന്‍സ് മാത്യൂ ചെയർമാനായ മൂന്നംഗ കമ്മീഷനെ അന്വേഷണത്തിന് നിയോഗിച്ചത്.

Full View

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News