നടുറോഡില്‍ പങ്കാളിയെ വെട്ടിക്കൊലപ്പെടുത്തിയ പ്രതി ജയിലിൽ മരിച്ച നിലയിൽ

ഈ മാസം 15 നായിരുന്നു സിന്ധുവിനെ രാജേഷ് നടുറോഡിലിട്ട് വെട്ടിക്കൊന്നത്

Update: 2022-12-18 01:59 GMT
Editor : Lissy P | By : Web Desk

തിരുവനന്തപുരം: പേരൂർക്കട വഴയില കൊലപാതകക്കേസിലെ പ്രതി രാജേഷിനെ ജയിലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.പങ്കാളിയെ നടുറോഡിൽ വെട്ടിക്കൊന്ന രാജേഷിനെയാണ് ഇന്ന് പുലർച്ചെ രണ്ടരയോടെ ജയിലിൽ തൂങ്ങി നിലയില്‍  കണ്ടെത്തിയത്. തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാവിലെയോടെ മരിക്കുകയായിരുന്നു.

ഈ മാസം 15 നായിരുന്നു വഴയില സ്വദേശി സിന്ധുവിനെ രാജേഷ് നടുറോഡിൽ വെട്ടിക്കൊന്നത്. പ്രതി രാജേഷും കൊല്ലപ്പെട്ട സിന്ധുവും 12 വർഷമായി ഒന്നിച്ചു താമസിക്കുകയായിരുന്നു. കഴിഞ്ഞ ഒരു മാസമായി ഇവർ തമ്മിൽ അസ്വാരസ്യമുണ്ടായിരുന്നു. ഈ പ്രശ്‌നം കാരണം സിന്ധു തന്നെ വിട്ടുപോകുമെന്ന തോന്നലാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഒരു ഹോം നഴ്‌സിംഗ് സ്ഥാപനത്തിൽ സിന്ധു ജോലിക്ക് പ്രവേശിക്കാനിരിക്കെയാണ് കൊലപാതകം നടന്നത്. സ്‌കൂട്ടറിലെത്തിയ രാജേഷ് സിന്ധുവിനെ തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. പത്തിലധികം വെട്ടുകൾ സിന്ധുവിന്റെ ദേഹത്തുണ്ടായിരുന്നു.

Advertising
Advertising

ആശുപത്രിയിലേക്ക് എത്തുന്നതിനു മുൻപെ മരണം സംഭവിച്ചിരുന്നു. കിളിമാനൂരിൽ ജ്യൂസ് കട നടത്തുന്നയാളാണ് രാജേഷ്. സിന്ധു നന്തിയോട് സ്വദേശിയാണ്. ഏറെ നാളുകളായി ഭർത്താവുമായി വേർപിരിഞ്ഞുകഴിയുകയായിരുന്നു സിന്ധു.

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News