'ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണം'; ദേശീയ പണിമുടക്കിനെതിരെ ഹൈക്കോടതിയിൽ ഹരജി

കേന്ദ്ര സർക്കാരിന്റെ വിവിധ തൊഴിലാളിവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചാണ് തൊഴിലാളി സംഘടനകളുടെയും സ്വതന്ത്ര ദേശീയ തൊഴിലാളി ഫെഡറേഷനുകളുടെയും സംയുക്തവേദി മാർച്ച് 28, 29 തിയതികളിൽ പണിമുടക്കിന് ആഹ്വാനം ചെയ്തത്.

Update: 2022-03-25 13:18 GMT

കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ വിവിധ തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച ദ്വിദിന ദേശീയ പണിമുടക്കിനെതിരെ ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹരജി. പണിമുടക്ക് ഭരണഘടനാ വിരദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പ് തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകനാണ് ഹരജി നൽകിയത്. പണിമുടക്ക് ദിവസം സർക്കാർ ഉദ്യോഗസ്ഥർക്കടക്കം ഹാജർ നിർബന്ധമാക്കണമെന്നും ഡയസ്‌നോൺ പ്രഖ്യാപിക്കാൻ സർക്കാരിന് നിർദേശം നൽകണമെന്നും ഹരജിക്കാർ ആവശ്യപ്പെട്ടു.

കേന്ദ്ര സർക്കാരിന്റെ വിവിധ തൊഴിലാളിവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചാണ് തൊഴിലാളി സംഘടനകളുടെയും സ്വതന്ത്ര ദേശീയ തൊഴിലാളി ഫെഡറേഷനുകളുടെയും സംയുക്തവേദി മാർച്ച് 28, 29 തിയതികളിൽ പണിമുടക്കിന് ആഹ്വാനം ചെയ്തത്.

ശനി, ഞായർ ദിവസങ്ങളിലെ അവധിയും തുടർന്നുവരുന്ന പണിമുടക്കും കാരണം സംസ്ഥാനത്ത് അടുത്ത നാല് ദിവസം ബാങ്കുകൾ അടഞ്ഞു കിടക്കും. ബാങ്ക് ജീവനക്കാരും പണിമുടക്കിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം ഓൺലൈൻ ഇടപാടുകളെ സമരം ബാധിക്കാനിടയില്ല.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News