പി.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറി സി.എ റൗഫ് അറസ്റ്റിൽ

അർദ്ധരാത്രിയോടെ എൻ.ഐ.എ സംഘം റൗഫിന്‍റെ വീട്ടിലെത്തി പിടികൂടുകയായിരുന്നു

Update: 2022-10-28 04:21 GMT
Editor : ലിസി. പി | By : Web Desk

പാലക്കാട്: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ മുൻ സംസ്ഥാന സെക്രട്ടറി സി.എ.റൗഫ് പിടിയിൽ. പാലക്കാട് പട്ടാമ്പി കരിമ്പുള്ളിയിലെ വീട്ടിൽ നിന്നാണ് എൻ.ഐ.എ സംഘം റൗഫിനെ പിടികൂടിയത്. അർദ്ധരാത്രിയോടെ എൻ.ഐ.എ സംഘം റൗഫിന്‍റെ വീട്ടിലെത്തി പിടികൂടുകയായിരുന്നു.

രാജ്യവ്യാപകമായി പോപുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ റെയ്ഡ് നടന്ന ആദ്യ ദിവസം റൗഫിന്റെ വീട്ടിലും റെയ്ഡ് നടന്നിരുന്നു. എന്നാൽ അന്ന് റൗഫ് വീട്ടിലുണ്ടായിരുന്നില്ല. പിന്നീട് ഒളിവിൽ പോയ റൗഫിനായി എൻ.ഐ.എ സംഘം തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

Advertising
Advertising

ഇന്നലെ  വീട്ടിൽ എത്തി എന്നറിഞ്ഞ ഉടൻ തന്നെ പട്ടാമ്പി പൊലീസിന്റെ സഹായത്തോടുകൂടി എൻ.ഐ.എ സംഘം റൗഫിനെ പിടികൂടുകയായിരുന്നു. നിലവിൽ പി.എഫ്.ഐയുടെ സംസ്ഥാനത്തെ പ്രധാന നേതാക്കളെല്ലാം ജയിലിലാണ്. രണ്ടുമാസമായി ഒളിവിലായിരുന്ന റൗഫ് മാത്രമായിരുന്നു പുറത്തുണ്ടായിരുന്നത്. 

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News