പി.എഫ്.ഐ ഹർത്താൽ ആക്രമണത്തില്‍ കെ.എസ്.ആർ.സിക്ക് നഷ്ടം 31 ലക്ഷം രൂപ; തകർത്തത് 51 ബസുകള്‍

8 ഡ്രൈവർമാരടക്കം 11 പേർക്ക് പരിക്കേറ്റു

Update: 2022-09-23 07:54 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ആഹ്വാനം ചെയ്ത ഹർത്താലിനോടനുബന്ധിച്ച് നടന്ന അക്രമസംഭവങ്ങളിൽ ഏറ്റവും കൂടുതൽ നഷ്ടമുണ്ടായത് കെ.എസ്.ആർ.ടി.സിക്ക്. ഇന്ന് ഉച്ചവരെ മാത്രം നടന്ന ആക്രമണസംഭവങ്ങളിൽ 31 ലക്ഷം രൂപയാണ് നഷ്ടമുണ്ടായത്. 51 ബസുകൾ ഹർത്താൽ അനുകൂലികൾ തകർത്തു.തിരുവനന്തപുരത്ത് മാത്രം 17 ബസുകളുടെ ചില്ല് എറിഞ്ഞ് തകർത്തു. എറണാകുളത്ത് 6 ഉം കോട്ടയത്ത് 5 ഉം ബസുകള്‍ തകര്‍ത്തു. സൗത്ത് സോണിൽ 20 ഉം, സെൻട്രൽ സോണിൽ 21 ഉം നോർത്ത് സോണിൽ 10 ഉം ബസുകളാണ് തകർത്തത്. ഭൂരിഭാഗം ബസുകളുടെയും ചില്ലുകൾ കല്ലേറിൽ തകർന്നു.

8 ഡ്രൈവർമാരടക്കം 11 പേർക്ക് പരിക്കേറ്റു. ഈ സംഭവങ്ങളിൽ കർശന നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി ആന്റണി രാജു വ്യക്തമാക്കി. ബസിന്റെ ചില്ലിന് 7000 മുതൽ 9000 വരെയാണ് വില. ചിലയിടത്ത് ഹെഡ് ലൈറ്റും തകർത്തിട്ടുണ്ട്. സർവീസുകൾ ചുരുക്കിയതുൾപ്പെടെ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് കെ.എസ്.ആർ.ടി.സിക്കുണ്ടായത്. ബസുകള്‍ക്കുണ്ടായ നഷ്ടപരിഹാരം കുറ്റക്കാരില്‍ നിന്ന ്തന്നെ ഈടാക്കുമെന്നും മന്ത്രി പറഞ്ഞു. 

ഈ ആക്രമണ പരമ്പരയിലും 2439 സർവീസുകൾ നടത്തി.അതേസമയം, ബസുകൾക്ക് നേരെ നടത്തുന്ന അക്രമണം അവസാനിപ്പിക്കണമെന്ന് ഔദ്യോഗിക ഫേസ് ബുക്ക് പേജിൽ കെ.എസ്.ആർ.ടി.സി കുറിച്ചു.

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News