പിജി ഡോക്ടർമാർ ഇന്ന് സൂചനാ സമരത്തിൽ

കോവിഡ് ചികിത്സ വികേന്ദ്രീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ 12 മണിക്കൂർ കോവിഡ് ഇതര ഡ്യൂട്ടികളിൽനിന്ന് ഡോക്ടർമാർ വിട്ടുനിൽക്കും

Update: 2021-08-02 05:02 GMT
Editor : Shaheer | By : Web Desk
Advertising

സംസ്ഥാനത്തെ പിജി ഡോക്ടർമാർ ഇന്ന് 12 മണിക്കൂർ സൂചനാ പണിമുടക്ക് നടത്തും. കോവിഡ് ചികിത്സ വികേന്ദ്രീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് അധികൃതരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് മെഡിക്കൽ കോളേജിലെ പി.ജി ഡോക്ടർമാർ സൂചന പണിമുടക്കുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്.

റിസ്‌ക് അലവൻസ് അനുവദിക്കണമെന്നും കൂടുതൽ ജൂനിയർ ഡോക്ടർമാരെ നിയമിക്കണമെന്നുമാണ് പിജി ഡോക്ടർമാർ ആവശ്യപ്പെടുന്നത്. ഇന്ന് രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ 12 മണിക്കൂർ കൊവിഡ് ഇതര ഡ്യൂട്ടികളിൽ നിന്ന് വിട്ടുനിൽക്കും. അത്യാഹിത വിഭാഗത്തിൽ സഹകരിക്കും. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരം ശക്തമാക്കാനാണ് പിജി ഡോക്ടർമാരുടെ തീരുമാനം.

മെഡിക്കൽ എജ്യൂക്കേഷൻ ഡയറക്ടർ, ജോയിന്റ് ഡയറക്ടർ, പ്രിൻസിപ്പൽമാർ എന്നിവരുമായാണ് ഇന്നലെ കേരള മെഡിക്കൽ പോസ്റ്റ് ഗ്രാജുവേറ്റ് അസോസിയേഷൻ ഭാരവാഹികൾ ചർച്ച നടത്തിയത്. ഡോക്ടർമാരുടെ പ്രശ്നങ്ങൾ ഉന്നതതലങ്ങളിൽ അറിയിക്കാമെന്ന് ഡിഎംഇ ഉറപ്പുനൽകിയെങ്കിലും ഇക്കാര്യത്തിൽ ഒരു നടപടിയുമെടുക്കാത്ത സാഹചര്യത്തിലാണ് സമരവുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്. സൂചനാ പണിമുടക്കിനുശേഷവും നടപടി ഉണ്ടായില്ലെങ്കിൽ അനിശ്ചിതകാല സമരവുമായി മുന്നോട്ടുപോകുമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News