മദ്യലഹരിയിൽ സുഹൃത്ത് പിടിച്ചുതള്ളി കായികാധ്യാപകൻ നിലത്തടിച്ചുവീണു മരിച്ചു

ആക്രമണത്തിൽ ചൂലിശേരി സ്വദേശി രാജു പിടിയിൽ

Update: 2025-02-27 02:27 GMT

തൃശൂര്‍: മദ്യലഹരിയിൽ സുഹൃത്ത് പിടിച്ച് തള്ളിയതിനെ തുടർന്ന് നിലത്തടിച്ച് വീണ കായികാധ്യാപകൻ മരിച്ചു. തൃശൂർ പൂങ്കുന്നം ചക്കാമുക്ക് സ്വദേശി അനിലാണ്(50) മരിച്ചത്. തൃശൂർ റീജണൽ തിയറ്ററിന് മുന്നിലാണ് സംഭവം. ആക്രമണത്തിൽ ചൂലിശേരി സ്വദേശി രാജു പിടിയിൽ.

സുഹൃത്ത് ചൂലിശേരി സ്വദേശി രാജുവാണ് അനിലിനെ തള്ളിയിട്ടത്. രാജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാടകോൽസവം കാണാൻ എത്തിയതായിരുന്നു ഇരുവരും. രാജു മദ്യലഹരിയിൽ ആയിരുന്നുവെന്നും അനിലിന്‍റെ മരണത്തിന് യഥാർഥ കാരണം കണ്ടെത്താൻ പോസ്റ്റ്മോർട്ടം കഴിയണമെന്നും പൊലീസ് വ്യക്തമാക്കി.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News