വഴിയിൽ കുടുങ്ങി മണിക്കൂറുകൾ; കുട്ടികളടങ്ങുന്ന തീർത്ഥാടക സംഘം ദുരിതത്തിൽ

നിലയ്ക്കലിൽ എത്തുന്ന തീർത്ഥാടകർക്ക് മണിക്കൂറുകൾ കാത്തുനിന്ന ശേഷം മാത്രമാണ് ബസ് കിട്ടുന്നത്. ഭക്ഷണവും വെള്ളവും കിട്ടാതെ മണിക്കൂറുകളായി തീർത്ഥാടകർ ഇവിടെ കുടുങ്ങിക്കിടക്കുകയാണ്.

Update: 2023-12-12 12:18 GMT
Editor : banuisahak | By : Web Desk
Advertising

പത്തനംതിട്ട: ശബരിമലയിലേക്ക് പുറപ്പെട്ട കുട്ടികൾ അടങ്ങുന്ന തീർത്ഥാടക സംഘങ്ങൾ വഴിയിൽ ദുരിതത്തിൽ. എരുമേലി, ഇലവുങ്കൽ അടക്കമുള്ള സ്ഥലങ്ങളിൽ തീർത്ഥാടകരുടെ വാഹനങ്ങൾ മണിക്കുറുകളായി കാത്ത് കിടക്കുകയാണ്. അതിനിടെ നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കുള്ള കെ എസ് ആർ ടി സി ബസ് സർവീസ് തീർത്ഥാടകരെ കുത്തിനിറച്ചാണ് നടക്കുന്നത്.

തിരക്ക് ഒഴിവാക്കുന്നതിനായി പോലീസ് ഏർപ്പെടുത്തിയ ക്രമീകരണങ്ങൾ കൂടുതൽ സങ്കീർണതകളാണ് ഉണ്ടാക്കിയത്. നിലയ്ക്കലിൽ എത്തുന്ന തീർത്ഥാടകർക്ക് മണിക്കൂറുകൾ കാത്തുനിന്ന ശേഷം മാത്രമാണ് ബസ് കിട്ടുന്നത്. ഇലവുങ്കലിൽ തീർത്ഥാടക വാഹനങ്ങളുടെ നീണ്ട നിരയാണ് കാണപ്പെടുന്നത്. ഭക്ഷണവും വെള്ളവും കിട്ടാതെ മണിക്കൂറുകളായി തീർത്ഥാടകർ ഇവിടെ കുടുങ്ങിക്കിടക്കുകയാണ്. 

പിടിച്ചിടുന്ന വാഹനങ്ങൾ മണിക്കൂറുകൾക്ക് ശേഷമാണ് പോലീസ് കടത്തിവിടുന്നത്. നിലയ്ക്കലിൽ എത്തിയാൽ മാത്രമേ അല്പം വിശ്രമിക്കാനുള്ള സൗകര്യം ലഭിക്കുകയുള്ളൂ. എന്നാൽ, കാരണം പോലും പറയാതെ പോലീസ് വാഹനങ്ങൾ പിടിച്ചിടുകയാണെന്ന് തീർത്ഥാടകർ പരാതി ഉന്നയിക്കുന്നു. ഹൈക്കോടതി നിർദേശങ്ങൾ നിലവിലുണ്ടെങ്കിലും നടപ്പക്കണ്ട രീതിയിൽ അധികൃതർ നടപ്പാക്കുന്നില്ലെന്നും തീർത്ഥാടകർ പറയുന്നു. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News