ആക്രമിക്കപ്പെട്ട നടി നാളെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

സംസ്ഥാനസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുയര്‍ത്തി അക്രമിക്കപ്പെട്ട നടി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി വലിയ രാഷ്ട്രീയവിവാദമായിരിക്കെയാണ് കൂടിക്കാഴ്ച

Update: 2022-05-25 13:04 GMT
Advertising

ആക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രി പിണറായി വിജയനെ കാണും. നാളെ രാവിലെ തിരുവനന്തപുരത്താണ് കൂടിക്കാഴ്ച്ച. സംസ്ഥാനസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുയര്‍ത്തി അക്രമിക്കപ്പെട്ട നടി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി വലിയ രാഷ്ട്രീയവിവാദമായിരിക്കെയാണ് കൂടിക്കാഴ്ച നടക്കുന്നത്.

സർക്കാറിലെ ഉന്നതരുടെ സഹായത്തോടെ ദിലീപ് കേസ് അട്ടിമറിക്കുന്നുവെന്നും തട്ടിക്കൂട്ട് കുറ്റപത്രം നൽകി കേസ് അവസാനിപ്പിക്കാൻ നീക്കമുണ്ടെന്നുമായിരുന്നു അക്രമിക്കപ്പെട്ട നടി ഹൈക്കോടതിയെ അറിയിച്ചത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സമയത്ത് ഹര്‍ജി നല്‍കിയതില്‍ മറ്റ് ലക്ഷ്യങ്ങളുണ്ടെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിക്കുകയും,ഇത് പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കി എടുക്കുകയും ചെയ്തിരിന്നു.

തെരഞ്ഞെടുപ്പ് പ്രചരണരംഗത്ത് ചൂടേറിയ ചര്‍ച്ചയായി ഹര്‍ജി മാറിയതിനിടെയാണ് അക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രിയെ കാണുന്നത്.കേസിലെ സര്‍ക്കാര്‍ നിലപാട് മുഖ്യമന്ത്രി നടിയോട് വ്യക്തമാക്കും.കേസിന്‍റെ ആദ്യം മുതല്‍ നീതി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചതും ദിലീപിനെ അറസ്റ്റ് ചെയ്തതും മുഖ്യമന്ത്രി വിശദീകരിച്ചേക്കും..തുടരന്വേഷണം അവസാനിപ്പിക്കാനുള്ള തീരുമാനത്തിലെ അതൃപ്തി നടിയും മുഖ്യമന്ത്രിയയെ അറിയിക്കാനാണ് സാധ്യത.


Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News