'രാഹുലിന്‍റേത് മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്ന വൈകൃതം, സമാന കുറ്റത്തിന് ജയിലിൽ കിടന്നവരെ കോൺഗ്രസ് പുറത്താക്കിയോ?'; മുഖ്യമന്ത്രി

കോണ്‍ഗ്രസ് നേതൃത്വത്തിന് പരാതി ലഭിച്ചിട്ടും ഭാവിയിലെ നിക്ഷേപം എന്ന് പറഞ്ഞ് രാഹുലിനെ കാത്തെന്നും മുഖ്യമന്ത്രി പറഞ്ഞു

Update: 2025-12-05 07:40 GMT
Editor : Lissy P | By : Web Desk

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടേത് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ലൈംഗിക വൈകൃതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 'പൊലീസിന്റെ കണ്ണ് വെട്ടിച്ച് ചിലർ രാഹുല്‍ മാങ്കൂട്ടത്തിലിന് വേണ്ടി ചിലര്‍ സുരക്ഷയൊരുക്കുന്നു. ബോധപൂർവമാണ് ചിലരുടെ ഇടപെടൽ. സ്ത്രീപീഡനത്തിന് ജയിലിൽ കിടന്നയാൾ സതീശനൊപ്പമുണ്ട്. അന്ന് അവരെ പുറത്താക്കിയിരുന്നോ? .രാഹുലിന്റെ കാര്യം സമൂഹം നന്നായി ചർച്ചചെയ്തു. ഒരു പൊതുപ്രവര്‍ത്തകന് ചേര്‍ന്നതാണോ രാഹുല്‍ ചെയ്തത്. അത്തരം ഒരു പൊതുപ്രവർത്തകനെ അപ്പോൾ പുറത്താക്കേണ്ട. കോണ്‍ഗ്രസിന്‍റെ മാതൃകാപരമായ നടപടിയല്ല .രാഹുലിനെതിരെയുള്ള പരാതിയെക്കുറിച്ച് നേതൃത്വം ഇക്കാര്യം നേരത്തെ അറിഞ്ഞുവെന്ന് പറയുന്നു.എന്നിട്ടും ഭാവിയിലെ നിക്ഷേപം എന്ന് പറഞ്ഞ് കാത്തു. ഏതെങ്കിലും ഒരു പാർട്ടിക്ക് അങ്ങനെ ചെയ്യാൻ കഴിയുമോ. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാരമ്പര്യമുള്ള പാർട്ടിയല്ലേ?' മുഖ്യമന്ത്രി ചോദിച്ചു.

Advertising
Advertising

കൊച്ചി പ്രസ് ക്ലബില്‍ നടന്ന മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിഎം ശ്രീ പദ്ധതിയില്‍  മുഖ്യമന്ത്രി ജോണ്‍ ബ്രിട്ടാസിനെ പിന്തുണച്ചു . 'സംസ്ഥാനത്തിന് അർഹതപ്പെട്ടവ നേടിയെക്കാൻ ബാധ്യതപ്പെട്ടവരാണ് പാര്‍ലമെന്‍റ് അംഗങ്ങള്‍. എല്ലാ എംപിമാരും ചെയ്യേണ്ടതാണ് ബ്രിട്ടാസ് ചെയ്തത്.പൊതുവായ കാര്യങ്ങളിൽ ഒന്നിച്ച് നിന്ന് പാർലമെന്റ് അംഗങ്ങൾ ശബ്ദമുയർത്തണം. സിപിഎമ്മിന്റെ നേതാവ് എന്ന നിലയിൽ ബ്രിട്ടാസ് ഫലപ്രദമായി ഇടപെട്ടു.മറ്റേതെങ്കിലും തലത്തിലുള്ള ഇടപെടലല്ല ബ്രിട്ടാസ് നടത്തിയത്..'മുഖ്യമന്ത്രി പറഞ്ഞു.

'ശബരിമല സ്വ‍ര്‍ണക്കൊള്ളക്കേസില്‍ അന്വേഷണം നടക്കുന്ന സമയത്ത് മുഖ്യമന്ത്രി എന്ന നിലയിൽ അഭിപ്രായം പറയുന്നത് ശരിയല്ല. ഹൈക്കോടതിയുടെ മേൽനോട്ടത്തിലാണ് നടക്കുന്നത്.അന്വേഷണത്തിൽ പൂർണ തൃപ്തിയുണ്ട്. പാർട്ടി ആരെയും സംരക്ഷിക്കില്ല..'മുഖ്യമന്ത്രി പറഞ്ഞു.

'ജമാഅത്തെ ഇസ്‍ലാമിയുമായുള്ള യുഡിഎഫ്  കൂട്ടുകെട്ട് ആത്മഹത്യപരമായ നടപടിയാണ്. നാലുവോട്ടിന് വേണ്ടി അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കുന്നു.  ജമാഅത്തെ ഇസ്‍ലാമി പലതരത്തിൽ കേരളത്തിൽ ഇടപെടുന്നു. മറ്റ് മുസ്‍ലിം വിഭാഗത്തെ പോലയല്ല പ്രവർത്തന രീതിയെന്നും പിണറായി വിജയന്‍ പറഞ്ഞു.

അതേസമയം,  ജമാഅത്തെ ഇസ്‍ലാമി- സിപിഎം ബന്ധത്തെക്കുറിച്ച ചോദ്യത്തിൽനിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞുമാറി.  ജമാഅത്ത്  സിപിഎമ്മിനെ പിന്തുണച്ചുവെന്ന് പറയുന്നത് മുഖം രക്ഷിക്കാനുള്ള ന്യായമാണ്. അത്യപൂർവ സ്ഥലങ്ങളിൽ എല്‍ഡിഎഫിനെ എവിടെയെങ്കിലും പിന്തുണച്ചിട്ടുണ്ടാകാമെന്നും പിണറായി പറഞ്ഞു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News