പ്രതിപക്ഷ നേതാവിന്റെ പ്രസ് സെക്രട്ടറിയെ മാറ്റി; പി.എം മനോജിന് വീണ്ടും നിയമനം

മാധ്യമങ്ങളുമായുള്ള ഇടപെടൽ ശക്തമാക്കണമെന്ന തീരുമാനത്തിലാണ് മാറ്റം

Update: 2026-10-08 17:23 GMT

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ പ്രസ് സെക്രട്ടറിയെ മാറ്റി. മനോഹരൻ മോറായിയെ മാറ്റി പി.എം മനോജിനെ നിയമിച്ചു. പിണറായി മുഖ്യമന്ത്രിയായിരുന്ന കാലത്തെ പ്രസ് സെക്രട്ടറിയായിരുന്നു പി.എം മനോജ്. മാധ്യമങ്ങളുമായുള്ള ഇടപെടൽ ശക്തമാക്കണമെന്ന തീരുമാനത്തിലാണ് മാറ്റം.

നേരത്തെ, ദേശാഭിമാനിയിൽ പ്രവർത്തിച്ചയാളായിരുന്നു മനോഹൻ മോറായി. പ്രതിപക്ഷ നേതാവിന്‍റെ പ്രസ് സെക്രട്ടറിയായി അദ്ദേഹത്തെ നിയമിച്ച് ദിവസങ്ങൾക്കകമാണ് പുതിയ മാറ്റം. അപ്രതീക്ഷിത തീരുമാനത്തിന് പിന്നിലെ കാരണം ഔദ്യോഗികമായി പ്രതിപക്ഷ നേതാവിന്‍റെ ഓഫീസ് അറിയിച്ചിട്ടില്ലെങ്കിലും മാധ്യമങ്ങളുമായുള്ള ഇടപെടൽ ശക്തമാക്കണമെന്ന അഭിപ്രായത്തെ തുടർന്നാണെന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നുള്ള റിപ്പോർട്ട്.

Advertising
Advertising

പല വിഷയങ്ങളിലും മാധ്യമങ്ങളുടെ മുന്നിൽ വരാത്തതും, പ്രതിപക്ഷ നേതാവിന്‍റെ വാർത്താസമ്മേളനങ്ങൾ കുറഞ്ഞതും പാർട്ടിക്കകത്ത് തന്നെയും വലിയ വിമർശനങ്ങൾക്കിടയാക്കിയിരുന്നു.

Watch Video Report:

Full View

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

By - Web Desk

contributor

Similar News