Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
ആലപ്പുഴ: കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയുടെ അമ്മയുടെ നിര്യാണത്തിൽ അനുശോചനം അറിയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഹരിപ്പാട് ചെന്നിത്തല വീട്ടിൽ എത്തി. ചെന്നിത്തല തൃപ്പരുന്തുറ കോട്ടൂർ കിഴക്കേതിൽ പരേതനായ വി. രാമകൃഷ്ണൻ നായരുടെ (ചെന്നിത്തല മഹാത്മാ ഹൈസ്കൂൾ മുൻ മാനേജർ, അധ്യാപകൻ) ഭാര്യയും മുൻ ചെന്നിത്തല പഞ്ചായത്തംഗവുമായ എൻ. ദേവകിയമ്മയുടെ മരണാനന്തര ചടങ്ങുകൾ ഇന്ന് രാവിലെ ആയിരുന്നു.
അതിനുശേഷമാണ് മന്ത്രി സജി ചെറിയാന് ഒപ്പം മുഖ്യമന്ത്രി പിണറായി വിജയൻ ചെന്നിത്തല വീട്ടിലെത്തിയത്. രമേശ് ചെന്നിത്തലയെയും കുടുംബാംഗങ്ങളെയും നേരിട്ട് കണ്ട് അദ്ദേഹം അനുശോചനം അറിയിച്ചു. കുറച്ച് സമയം അവിടെ ചെലവഴിച്ച ശേഷമാണ് മുഖ്യമന്ത്രിയും സംഘവും മടങ്ങിയത്. കഴിഞ്ഞ ആഴ്ചയാണ് രമേശ് ചെന്നിത്തലയുടെ മാതാവ് എൻ. ദേവകിയമ്മ അന്തരിച്ചത്.