സുധാകരന്‍ സി.എച്ചിനെ വിമര്‍ശിച്ചത് മുസ്‌ലിം ലീഗ് സപ്തകക്ഷി മുന്നണിയിലായിരുന്ന കാലത്ത്: പി.കെ കുഞ്ഞാലിക്കുട്ടി

സി.എച്ചിനെതിരെ സുധാകരന്റെ നേതൃത്വത്തില്‍ ചെരുപ്പെറിഞ്ഞെന്നായിരുന്നു മുഖ്യമന്ത്രി വെള്ളിയാഴ്ച വൈകീട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചത്.

Update: 2021-06-20 06:21 GMT

കെ.പി.സി.സി പ്രസിഡന്റായ കെ. സുധാകരന്‍ സി.എച്ച് മുഹമ്മദ് കോയക്കെതിരെ പ്രതിഷേധിച്ചത് മുസ്‌ലിം ലീഗ് സപ്തകക്ഷി മുന്നണിയുടെ ഭാഗമായിരുന്ന കാലത്താണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. ബ്രണ്ണന്‍ കോളേജില്‍ കമ്മ്യൂണിറ്റി ഹാള്‍ ഉദ്ഘാടനത്തിനെത്തിയ സി.എച്ച് മുഹമ്മദ് കോയക്കെതിരെ കെ.സുധാകരന്റെ നേതൃത്വത്തില്‍ പ്രതിഷേധിച്ചെന്ന് മുഖ്യമന്ത്രി ആരോപിച്ചിരുന്നു.

സി.എച്ചിനെതിരെ സുധാകരന്റെ നേതൃത്വത്തില്‍ ചെരുപ്പെറിഞ്ഞെന്നായിരുന്നു മുഖ്യമന്ത്രി വെള്ളിയാഴ്ച വൈകീട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചത്. അന്നത്തെ കെ.എസ്.എഫ് നേതാവായിരുന്ന എ.കെ ബാലന്റെ നേതൃത്വത്തിലാണ് സി.എച്ചിന് സംരക്ഷണം നല്‍കിയതെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടിരുന്നു.

സി.എച്ചിനെതിരെ പ്രതിഷേധിച്ച കാര്യം കഴിഞ്ഞ ദിവസം കെ.സുധാകരന്‍ ശരിവെച്ചിരുന്നു. അത് ഒരു രാഷ്ട്രീയ സമരമായിരുന്നു എന്നാണ് സുധാകരന്‍ പറഞ്ഞത്. സി.എച്ചിനെതിരായ വ്യക്തിപരമായ യാതൊരു നീക്കവും അതിലുണ്ടായിട്ടില്ലെന്നും സുധാകരന്‍ വ്യക്തമാക്കിയിരുന്നു.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News