ലീഗിനെ രണ്ട് പറഞ്ഞില്ലെങ്കില്‍ ജലീലിന് അഡ്രസില്ലെന്ന് കുഞ്ഞാലിക്കുട്ടി

കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ആഷിഖ് സഹകരണബാങ്കില്‍ കള്ളപ്പണം നിക്ഷേപിച്ചെന്നാണ് ജലീല്‍ ആരോപിച്ചത്. ആദായനികുതി വകുപ്പ് കണ്ടെത്തിയതില്‍ ആദ്യ പേരുകാരന്‍ കുഞ്ഞാലിക്കുട്ടിയുടെ മകനാണെന്നും ജലീല്‍ പറഞ്ഞു.

Update: 2021-08-03 10:25 GMT

ലീഗിനെ രണ്ട് പറഞ്ഞില്ലെങ്കില്‍ കെ.ടി ജലീലിന് അഡ്രസില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. തന്റെ മകന്‍ സഹകരണ ബാങ്കില്‍ കള്ളപ്പണം നിക്ഷേപിച്ചെന്ന ജലീലിന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ശ്രദ്ധ പിടിച്ചുപറ്റാന്‍ വേണ്ടിയാണ് ജലീല്‍ ആരോപണം ഉന്നയിക്കുന്നത്. മകന്റെ പേരില്‍ പത്ത് പൈസയുണ്ടെങ്കില്‍ അത് എന്‍.ആര്‍.ഐ അക്കൗണ്ട് ആണ്. പണത്തിന്റെ എല്ലാ രേഖകളും കയ്യിലുണ്ട്. ജലീലിന്റെ അടുത്ത് രേഖ കൊണ്ടുപോവേണ്ട ആവശ്യമില്ല. രേഖകള്‍ സ്പീക്കര്‍ക്ക് നല്‍കാമെന്നും ജലീലിന് നല്‍കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ആഷിഖ് സഹകരണബാങ്കില്‍ കള്ളപ്പണം നിക്ഷേപിച്ചെന്നാണ് ജലീല്‍ ആരോപിച്ചത്. ആദായനികുതി വകുപ്പ് കണ്ടെത്തിയതില്‍ ആദ്യ പേരുകാരന്‍ കുഞ്ഞാലിക്കുട്ടിയുടെ മകനാണെന്നും ജലീല്‍ പറഞ്ഞു.

പാലാരിവട്ടം പാലത്തിന്റെ ഓഹരി മലപ്പുറത്തെത്തി. പാണക്കാട് കുടുംബത്തില്‍ പോലും ഇ.ഡി അന്വേഷിച്ചെത്തി. ഇതിന് കാരണക്കാരന്‍ കുഞ്ഞാലിക്കുട്ടിയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷം നിങ്ങള്‍ എന്റെ പിറകിലായിരുന്നെങ്കില്‍ ഇനി ഞാന്‍ നിങ്ങളുടെ പിറകിലുണ്ടാവുമെന്ന് ജലീല്‍ പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News