'വേലി തന്നെ വിളവ് തിന്നുന്നോ?': പൊലീസിനെതിരെ വിമർശവുമായി പി.കെ ശ്രീമതി ടീച്ചർ

യുവതിയെ ബലാത്സംഗം ചെയ്തെന്ന സി.ഐ പി.ആർ.സുനുവിനെതിരായ പരാതിയിലാണ് പി.കെ ശ്രീമതിയുടെ ഫേസ്ബുക്ക്പോസ്റ്റ്.

Update: 2022-11-14 01:59 GMT

കണ്ണൂര്‍: പൊലീസിന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതിയുടെ വിമർശനം. വേലി തന്നെ വിളവ് തിന്നുകയാണോ എന്നാണ് ഫേസ്ബുക്കിലൂടെ പി.കെ ശ്രീമതി ചോദിക്കുന്നത്. യുവതിയെ ബലാത്സംഗം ചെയ്തെന്ന സി.ഐ, പി.ആർ.സുനുവിനെതിരായ പരാതിയിലാണ്  പി.കെ ശ്രീമതിയുടെ ഫേസ്ബുക്ക്പോസ്റ്റ്.

സുനു സ്ഥിരം കുറ്റവാളിയാണെന്നും പി.കെ ശ്രീമതി ഫേസ്ബുക്കില്‍‌ കുറിക്കുന്നു.  അതേസമയം യുവതിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ ബേപ്പൂർ കോസ്റ്റൽ പൊലീസ് സി.എ, പി.ആർ.സുനുവിന്റെ അറസ്റ്റ് ഇന്നുണ്ടായേക്കും. ഇന്നലെ കസ്റ്റഡിയിലെടുത്ത സർക്കിള്‍ ഇന്‍സ്പെക്ടറുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. സി.ഐയെ കൂടാതെ മറ്റ് നാല് പേരും പൊലീസ് കസ്റ്റഡിയിലുണ്ട്.  

Advertising
Advertising

സി.ഐ, പി.ആർ സുനു നേരത്തെ ബലാത്സംഗക്കേസില്‍ റിമാൻഡിലായ ആളാണെന്നാണ് ഒടുവിലെത്തുന്ന വിവരം. എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ സമാനമായ മറ്റ് രണ്ട് കേസുകളും ഈ ഉദ്യോഗസ്ഥനെതിരെയുണ്ട്. കേസുകളിൽ വകുപ്പു തല നടപടി കഴിയും മുൻപാണ് വീണ്ടും സമാന കുറ്റകൃത്യത്തിൽ പ്രതിയാകുന്നത്. എന്നാല്‍ പൊലീസുകാരന്‍ നേരത്തെ കേസില്‍ പ്രതിയായിരുന്നത് അറിയില്ലെന്നാണ് കോഴിക്കോട് സിറ്റി പൊലീസ് സംഭവത്തേക്കുറിച്ച് വിശദമാക്കുന്നത്. 

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News