ലഹരിയോട് നോ പറയാം; പികെ സ്റ്റീല്‍സ് ഹാഫ് മാരത്തോണ്‍ നടത്തി

Update: 2024-03-04 09:04 GMT

കോഴിക്കോട്: ഐ.എ.എം കോഴിക്കോടിന്റെ ആഭിമുഖ്യത്തില്‍ ലഹരിയോട് നോ പറയാം എന്ന മുദ്രവാക്യത്തില്‍ പികെ സ്റ്റീല്‍സ് ഹാഫ് കാലിക്കറ്റ് മാരത്തോണ്‍ നടത്തി.

കോഴിക്കോട് ബീച്ചില്‍ വെച്ചാണ് മാരത്തോണ്‍ നടന്നത്. പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു. പതിനാലാമത് ഹാഫ് മാരത്തണ്‍ ആണ് നടന്നത്. ഗുജറാത്തി സ്‌കൂള്‍ പരിസരത്ത് നിന്ന് പുലര്‍ച്ചെ അഞ്ച് മണിക്ക് മാരത്തോണ്‍ ആരംഭിച്ചു. 21 കിലോമീറ്റര്‍ പിന്നിട്ട് തിരിച്ച് സ്‌കൂള്‍ പരിസരത്ത് തന്നെ മാരത്തോണ്‍ സമാപിച്ചു. പികെ സ്റ്റീല്‍സ്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് മാരത്തോണ്‍ സംഘടിപ്പിച്ചത്.

Tags:    

Writer - ഫായിസ ഫർസാന

contributor

Editor - ഫായിസ ഫർസാന

contributor

By - Web Desk

contributor

Similar News