കേരള സ്റ്റോറി പ്രദർശനം സ്റ്റേ ചെയ്യണം; ഹൈക്കോടതിയിൽ ഹരജി

രാജീവ് ഗാന്ധി സ്റ്റഡി സർക്കിൾ ഭാരവാഹി അനൂപ്.വി.ആർ, ജി.ഐ.ഒ സംസ്ഥാന പ്രസിഡൻ്റ് തമന്ന സുൽത്താന എന്നിവരാണ് ഹരജിക്കാർ

Update: 2023-05-02 10:07 GMT

കൊച്ചി: കേരള സ്റ്റോറി പ്രദർശനത്തിന് സ്റ്റേ ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി. രാജീവ് ഗാന്ധി സ്റ്റഡി സർക്കിൾ ഭാരവാഹി അനൂപ്.വി.ആർ, ജി.ഐ.ഒ സംസ്ഥാന പ്രസിഡൻ്റ് തമന്ന സുൽത്താന എന്നിവരാണ് ഹരജി നൽകിയത്.

സിനിമയിലെ വിദ്വേഷപരമായ പരാമർശങ്ങൾ എല്ലാം നീക്കം ചെയ്യണമെന്നും സെൻസർ ബോർഡ് എ.സർട്ടിഫിക്കറ്റ് നൽകിയ നടപടി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ഹരജി നൽകിയത്. റിലീസ് തടയണമെന്ന് ഇടക്കാല ഉത്തരവിടണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നുണ്ട്.

Advertising
Advertising

Full View

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News