പ്ലസ് വൺ സീറ്റ് ക്ഷാമം: അധികബാച്ചിൽ ഇന്നു തീരുമാനത്തിന് സാധ്യത

ഏഴു ജില്ലകളിലായി 65ഓളം താത്ക്കാലിക ബാച്ചുകൾ അനുവദിക്കാനാണ് ശിപാർശ. ഇതിൽ പകുതിയും അയ്യായിരത്തിലേറെ വിദ്യാർഥികൾക്ക് പ്രവേശനം ലഭിക്കാത്ത മലപ്പുറം ജില്ലയിലാണ്

Update: 2021-11-26 02:49 GMT
Editor : Shaheer | By : Web Desk
Advertising

പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാൻ അധിക ബാച്ച് അനുവദിക്കുന്നതു സംബന്ധിച്ച് ഇന്ന് തീരുമാനമുണ്ടായേക്കും. എത്ര പുതിയ ബാച്ചുകൾ വേണമെന്നതിനെക്കുറിച്ച് അന്തിമതീരുമാനമെടുക്കാനാണ് ഇന്ന് വീണ്ടും യോഗം ചേരുക. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിലാണ് യോഗം.

ഏഴു ജില്ലകളിലായി 65ഓളം താത്ക്കാലിക ബാച്ചുകൾ അനുവദിക്കാനാണ് ശിപാർശ. ഇതിൽ പകുതിയും അയ്യായിരത്തിലേറെ വിദ്യാർഥികൾക്ക് പ്രവേശനം ലഭിക്കാത്ത മലപ്പുറം ജില്ലയിലാണ്. പാലക്കാട്, കോഴിക്കോട് ജില്ലകളിലും കൂടുതൽ ബാച്ചുകൾ അനുവദിക്കും.

Summary: A decision may be taken today on whether to allow an additional batch to address the Plus One seat shortage. The meeting will be chaired by Education Minister V Sivankutty.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News