കൊച്ചിൻ ഷിപ്‍യാർഡിലെ കപ്പല്‍ നിർമാണ പദ്ധതി പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു

'മേക് ഇൻ ഇന്ത്യ'യിലെ അഭിവാജ്യ ഘടകമായി 'മേഡ് ഇൻ കേരള' മാറുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Update: 2024-01-17 09:56 GMT
Editor : Lissy P | By : Web Desk
Advertising

കൊച്ചി: കൊച്ചിയിൽ നാലായിരം കോടിയുടെ മൂന്ന് പദ്ധതികൾ  പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. കൊച്ചിന്‍ ഷിപ്‌യാര്‍ഡ് ലിമിറ്റഡിന്റെ ന്യൂ ഡ്രൈ ഡോക്ക്, ഇന്റര്‍നാഷനല്‍ ഷിപ്പ് റിപയര്‍ ഫെസിലിറ്റി, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ എല്‍പിജി ഇംപോര്‍ട്ട് ടെര്‍മിനല്‍ എന്നിവയാണ് പ്രധാനമന്ത്രി നാടിന് സമർപ്പിച്ചത്.  മുഖ്യമന്ത്രി, ഗവർണർ ഉൾപ്പെടെയുള്ള പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.

ഉദ്ഘാടനത്തിന് നേരിട്ട് എത്തിയ പ്രധാനമന്ത്രിക്ക് നന്ദി അറിയിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.കേരളത്തിൽ നിന്ന് രാജ്യത്തിനാകെ സമർപ്പിക്കുന്ന പദ്ധതികൾ അഭിമാനകരമാണ്. 'മേക് ഇൻ ഇന്ത്യ'യിലെ അഭിവാജ്യ ഘടകം ആയി 'മേഡ് ഇൻ കേരള' മാറുന്നു. ചന്ദ്രയാൻ പദ്ധതിയിൽ അടക്കം കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങൾ പങ്കാളികൾ ആയെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂർ - തൃപ്രയാർ ക്ഷേത്രങ്ങളിൽ ദർശനം നടത്തി. ബി.ജെ.പി നേതാവ് സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി തൃശൂരിലെത്തിയത്. രാവിലെ ഏഴേ കാലോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഹെലികോപ്ടറിൽ ഗുരുവായൂർ ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിലെത്തിയത്.

അവിടെ നിന്ന് റോഡ് മാർഗം ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തി വിശ്രമിച്ച ശേഷമായിരുന്നു ക്ഷേത്രദർശനം. 8.20 ന് ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രി താമര പൂക്കൾ കൊണ്ട് തുലാഭാരവും നടത്തി. 8.45 ന് സുരേഷ് ഗോപിയുടെ മകളുടെ വിവാഹം നടക്കുന്ന ഗുരുവായൂർ നടയിലെ മണ്ഡപത്തിലെത്തിയ പ്രധാനമന്ത്രി വധൂവരൻ മാർക്ക് തുളസിമാല കൈമാറി. രാവിലെ ക്ഷേത്ര നടയിൽ വിവാഹം നടന്ന 30 വധുവരൻമാരെയും പ്രധാനമന്ത്രി ആശിർവദിച്ചു. തുടർന്ന് ഗുരുവായൂരിൽ നിന്നും ഹെലികോപ്റ്ററിൽ പ്രധാനമന്ത്രി വലപ്പാട് സ്കൂൾ ഗ്രൗണ്ടിൽ എത്തിയ പ്രധാനമന്ത്രി കാർ മാർഗമാണ് തൃപ്രയാർ ശ്രീരാമക്ഷേത്രത്തിൽ എത്തിയത്. ഒരു മണിക്കൂറോളം ക്ഷേത്രത്തിൽ ചിലവഴിച്ച പ്രധാനമന്ത്രി ക്ഷേത്രത്തിൽ 21 കുട്ടികളുടെ വേദർച്ചനയിൽ പങ്കെടുത്തു.

തൃപ്രയാർ ക്ഷേത്രത്തിനു മുന്നിലെ കലോലി കനാലിൽ പ്രധാനമന്ത്രി അരിയും മലരുമുപയോഗിച്ച് മീനൂട്ട് നടത്തി. തൃപ്രയാർ ക്ഷേത്രദർശനത്തിനു ശേഷം ഹെലികോപ്റ്റർ മാർഗം പതിനൊന്നരയോടെ കൊച്ചിയിലേക്ക് മടങ്ങി.വൈകിട്ട് മറൈന്‍ ഡ്രൈവില്‍ നടക്കുന്ന ബിജെപിയുടെ ശക്തികേന്ദ്രപ്രമുഖരുടെ സമ്മേളനത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News