എം.എം.എ മാസ്റ്റര്‍ ഗ്ലോബല്‍ അവാര്‍ഡ് പി.എം സാലിഹിന്

2019 മുതല്‍ മാധ്യമം, ഗള്‍ഫ് മാധ്യമം ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറായി പ്രവര്‍ത്തിച്ചുവരികയാണ് പി.എം സാലിഹ്

Update: 2024-06-28 16:22 GMT
Editor : Shaheer | By : Web Desk

കോഴിക്കോട്: എം.എം.എ ഖത്തര്‍ അലൂംനിയുടെ മാസ്റ്റര്‍ ഗ്ലോബല്‍ പുരസ്‌കാരം മാധ്യമം സി.ഇ.ഒ പി.എം സാലിഹിന്. വിവിധ മേഖലകളില്‍ കാഴ്ചവച്ച മികച്ച പ്രവര്‍ത്തനങ്ങളും നേതൃമികവും പ്രചോദനാത്മകമായ നിലപാടുകളും പരിഗണിച്ചാണു പുരസ്‌കാരമെന്ന് എം.എം.എ ഖത്തര്‍ അലൂംനി ഭാരവാഹികളായ വി. ഇല്യാസ്, വി. മുഷ്താഖ്, പി. ജാഫര്‍ എന്നിവര്‍ അറിയിച്ചു.

2019 മുതല്‍ മാധ്യമം, ഗള്‍ഫ് മാധ്യമം ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറായി പ്രവര്‍ത്തിച്ചുവരികയാണ് സാലിഹ്. നിരവധി കമ്പനികളില്‍ ഉന്നത സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഭാര്യ സുബൈബത്തുല്‍ അസ്‍ലമിയ്യ, മക്കള്‍: സുമു പി. ഫാത്തിമ, സദഫ് പി. ഫാത്തിമ, സാസ് പി. സാലിഹ്, സുരയ്യ പി. ഫാത്തിമ.

കോഴിക്കോട്ട് നടന്ന അലൂംനി മീറ്റില്‍ പ്രമുഖ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അബ്ദുല്‍ ബാരിയും സി.എ ഇന്‍സ്റ്റിറ്റ്യൂട്ട് കാലിക്കറ്റ് ചാപ്റ്റര്‍ മുന്‍ ചെയര്‍മാന്‍ മുജീബും ചേര്‍ന്ന് പുരസ്‌കാരം സമ്മാനിച്ചു. ചടങ്ങില്‍ എം. ഷമീര്‍ അധ്യക്ഷത വഹിച്ചു. ടി.ടി അജ്മല്‍, ഫാറൂഖ് കരിപ്പൂര്‍, എം.എസ്.എ കരീം എന്നിവര്‍ സംസാരിച്ചു.

Summary: PM Salih, CEO of Madhyamam receives MMA Qatar Alumni's Master Global Award

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News