തദ്ദേശ തെരഞ്ഞെടുപ്പ്; ലീഗിന്‍റെ സ്ഥാനാർഥി നിർണയം ഉടൻ പൂർത്തിയാകുമെന്ന് പി.എം.എ സലാം
ചിലയിടങ്ങളിൽ മുന്നണിയിലെ മറ്റു പാർട്ടികളുമായി ചില തർക്കങ്ങൾ ഉണ്ട്
Update: 2025-11-05 03:23 GMT
പി.എം.എ സലാം Photo| Facebook
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിലെ ലീഗിന്‍റെ സ്ഥാനാർഥി നിർണയം ഉടൻ പൂർത്തിയാകുമെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. ചിലയിടങ്ങളിൽ മുന്നണിയിലെ മറ്റു പാർട്ടികളുമായി ചില തർക്കങ്ങൾ ഉണ്ട്. അത് നേതൃത്വം ഇടപെട്ട് പരിഹരിക്കും.
എസ്ഐആറിലെ പ്രവാസികളുടെ ആശങ്ക പരിഹരിക്കാൻ ലീഗ് ഇടപെടുമെന്നും ആരുടെ വോട്ടും നഷ്ടപ്പെടാൻ പാടില്ലെന്നും സലാം പറഞ്ഞു. മുഖ്യമന്ത്രിക്കെതിരായ പരാമർശത്തിൽ പാർട്ടി നിലപാട് പറഞ്ഞെന്നും അതിൽ കൂടുതലായി തനിക്കൊന്നും പറയാനില്ലെന്നും സലാം മീഡിയവണിനോട് പറഞ്ഞു.