പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസ്: ട്രെയിനിൽ നിന്നും ചാടി രക്ഷപ്പെട്ട പോക്സോ കേസ് പ്രതി പിടിയിൽ

അസം സ്വദേശി നസീബി ഷെയ്ഖിനെ കോഴിക്കോട് നല്ലളം പൊലീസാണ് അസമിൽ നിന്ന് പിടികൂടിയത്

Update: 2025-05-11 08:55 GMT
Editor : സനു ഹദീബ | By : Web Desk

കോഴിക്കോട്: ട്രെയിനിൽ നിന്നും ചാടി രക്ഷപ്പെട്ട പോക്സോ കേസ് പ്രതി പിടിയിൽ. അസം സ്വദേശി നസീബി ഷെയ്ഖിനെ കോഴിക്കോട് നല്ലളം പൊലീസാണ് അസമിൽ നിന്ന് പിടികൂടിയത്. അസം സ്വദേശിയായ പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും പിന്നീട് സുഹൃത്തും ഹരിയാന സ്വദേശിയുമായ മറ്റൊരാൾക്ക് 25,000 രൂപയ്ക്ക് വിൽക്കുകയും ചെയ്തുവെന്നാണ് നസീബി ഷെയ്ഖിനെതിരായ കേസ്.

2024 ഡിസംബറില്‍ ഇയാളെ അസമില്‍ നിന്ന് പിടികൂടി കോഴിക്കോടേക്ക് കൊണ്ടുവരവെയാണ് ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടത്. ബിഹാറിലെ റെയിൽവേ സ്റ്റേഷനിൽ തീവണ്ടി നിർത്താറായപ്പോൾ ബാത്‌റൂമിൽ പോകണമെന്ന് പറഞ്ഞ് കൈയാമം അഴിപ്പിച്ച പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു. പ്രതിചാടിപ്പോയ സംഭവത്തില്‍ നല്ലളം എസ്ഐ ഉള്‍പ്പെടെ നാലുപേരെ സസ്‌പെൻഡ് ചെയ്തിരുന്നു.

പൊലീസിന് തലവേദനയായിരുന്ന പ്രതിയെ തുടർച്ചയായ നിരീക്ഷണത്തിനൊടുവില്‍ അസം പൊലീസിന്റെ സഹായത്തോടെയാണ് പിടികൂടിയത്.

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News