തട്ടിക്കൊണ്ടുപോയത് മൊഴി മാറ്റാനെന്ന് പോക്‌സോ കേസ് ഇരയുടെ മുത്തശ്ശി

കുട്ടിയെ ഉപദ്രവിക്കുമോയെന്ന് ആശങ്കയുണ്ടെന്നും മുത്തശ്ശി

Update: 2022-07-12 06:30 GMT
Editor : Lissy P | By : Web Desk

പാലക്കാട്: മൊഴിമാറ്റാനാണ് പോക്‌സോ കേസിലെ ഇരയെ തട്ടിക്കൊണ്ടുപോയതെന്ന് പെൺകുട്ടിയുടെ മുത്തശ്ശി. 'കേസിലെ പ്രതിയും കുട്ടിയുടെ അമ്മയും അടങ്ങുന്ന സംഘമാണ് തട്ടിക്കൊണ്ടു പോയത്. തടയാൻ ശ്രമിച്ചപ്പോൾ സംഘത്തിലുണ്ടായിരുന്നവർ മർദിച്ചു'.മൊഴി മാറ്റാൻ കുട്ടിയെ ഉപദ്രവിക്കുമോയെന്ന് ആശങ്കയുണ്ടെന്നും മുത്തശ്ശി പറഞ്ഞു.

ചെറിയച്ഛൻ പീഡിപ്പിച്ച 11 വയസുകാരിയെ മുത്തശ്ശിയുടെ സംരക്ഷണത്തിൽ നിന്നാണ് പ്രതിയും ബന്ധുക്കളും ചേർന്ന് തട്ടികൊണ്ട് പോയത്. തട്ടികൊണ്ട് പോയ സംഘത്തിലുള്ളവരെ പിടികൂടിയെങ്കിലും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല. പ്രതികൾ സഞ്ചരിച്ച ബൈക്കിന്റെ നമ്പർ വ്യാജമെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. കാറിന്റെ നമ്പർ പ്ലേറ്റ് തുണി കൊണ്ട് മറച്ചിരുന്നു.

Advertising
Advertising

പാലക്കാട് ടൗൺ സൗത്ത് സി. ഐ ഷിജു എബ്രഹാമിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് മാതാപിതാക്കൾക്കുള്ളത്. കുട്ടി മാതാപിതാകൾക്കൊപ്പമാണ് ഉള്ളതെന്ന് പൊലീസ് നിഗമനം. കുട്ടിയുടെ അച്ഛന്റെയും അമ്മയുടെ ഫോൺ ഓഫാണ്. ഈ മാസം 16ാം തിയ്യതി കേസിന്റെ വിചാരണ പാലക്കാട് പോക്‌സോ കോടതിയിൽ തുടങ്ങാനിരിക്കെയാണ് കുട്ടിയെ തട്ടികൊണ്ട് പോയത്.

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News