സിഐ അഭിലാഷ് ഡേവിഡിന്റെ വാദം പൊളിയുന്നു; കാക്കി ഹെൽമറ്റിട്ട പൊലീസുകാരൻ ഷാഫിയെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

കറുത്ത ഹെൽമറ്റ് ധരിച്ചയാളാണ് ഷാഫിയെ മർദിച്ചത് എന്നായിരുന്നു സിഐ അഭിലാഷിന്റെ വാദം

Update: 2025-10-23 11:35 GMT

Shafi Parambil | Photo | MediaOne

കോഴിക്കോട്: പേരാമ്പ്ര സംഘർഷത്തിൽ ഷാഫി പറമ്പിലിനെ മർദിച്ചതിൽ കൺട്രോൾ റൂ സിഐ അഭിലാഷ് ഡേവിഡിന്റെ വാദം പൊളിയുന്നു. കറുത്ത ഹെൽമറ്റ് ധരിച്ച പൊലീസുകാരനാണ് ഷാഫിയെ മർദിച്ചതെന്നായിരുന്നു സിഐ അഭിലാഷിന്റെ വാദം. എന്നാൽ കാക്കി ഹെൽമറ്റിട്ട പൊലീസുകാരൻ ഷാഫിയെ മർദിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

ഷാഫിയെ മർദിക്കുന്ന സമയത്ത് താൻ അവിടെ ഉണ്ടായിരുന്നില്ലെന്നും താൻ ധരിച്ചത് കാക്കി ഹെൽമെറ്റ് ആണെന്നും കറുത്ത ഹെൽമെറ്റ് ധരിച്ചയാളാണ് ഷാഫിയെ മർദിച്ചതെന്നും സിഐ പറഞ്ഞിരുന്നു. ഷാഫിയുടെ തൊട്ടുമുന്നിൽ നിൽക്കുന്ന കാക്കി ഹെൽമെറ്റ് ധരിച്ച ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഷാഫി പറമ്പിലിനെ ലക്ഷ്യമിട്ട് മർദിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

Advertising
Advertising

അഭിലാഷ് ഡേവിഡ് ആണ് അക്രമത്തിന് നേതൃത്വം നൽകിയതെന്ന് ഷാഫി വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു. മാഫിയ ബന്ധത്തിന്റെ പേരിൽ 2023 ജനുവരി 16ന് സസ്‌പെൻഷനിൽ പോയ പൊലീസ് ഉദ്യോഗസ്ഥനാണ് അഭിലാഷ് ഡേവിഡ്. ഇയാൾ സിപിഎം വഞ്ചിയൂർ ഏരിയാ കമ്മിറ്റി ഓഫീസിലെ നിത്യസന്ദർശകനാണെന്നും ഷാഫി ആരോപിച്ചിരുന്നു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News