പൊലീസ് കസ്റ്റഡി മര്‍ദനം: അടിയന്തര പ്രമേയത്തിന് അനുമതി

സഭ നിര്‍ത്തിവെച്ച് 12 മണി മുതല്‍ രണ്ടുമണിക്കൂര്‍ ചര്‍ച്ച

Update: 2025-09-16 05:04 GMT

തിരുവനന്തപുരം: പൊലീസ് മര്‍ദനം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. റോജി.എം. ജോണാണ് നോട്ടീസ് നല്‍കിയത്. കുറ്റക്കാരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് നോട്ടീസില്‍ പറയുന്നു.

മുഖ്യമന്ത്രിയാണ് വിഷയത്തില്‍ മറുപടി നല്‍കേണ്ടത്. ഏറ്റവും കൂടുതല്‍ ആരോപണങ്ങള്‍ ഉയര്‍ന്നുവന്നത് ആഭ്യാന്തരവകുപ്പിനെതിരെയാണ്. ഉച്ചക്ക് 12മണിക്ക് കസ്റ്റഡി മര്‍ദനം സഭയില്‍ ചര്‍ച്ചചെയ്യും.

കസ്റ്റഡി മര്‍ദനം മാധ്യമങ്ങള്‍ പലതവണ സമയം മാറ്റിവെച്ച് ചര്‍ച്ചചെയ്ത വിഷയമാണ്. കൂടാതെ പൊതുസമൂഹവും ഈ വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ട്. അതിനാല്‍ നമുക്കും ചര്‍ച്ചചെയ്യാം എന്ന് പറഞ്ഞാണ് മുഖ്യമന്ത്രി കസ്റ്റഡി മര്‍ദനം സഭയില്‍ ചര്‍ച്ചചെയ്യാമെന്ന് പറഞ്ഞത്. സഭ നിര്‍ത്തി വെച്ച് രണ്ടുമണിക്കൂര്‍ ചര്‍ച്ചചെയ്യാനാണ് തീരുമാനം. കഴിഞ്ഞ സര്‍ക്കാരുകളുടെ കാലത്തുണ്ടായ ലോക്കപ്പ് മര്‍ദനവും സഭയില്‍ ചര്‍ച്ചയാകുമെന്നാണ് സൂചന.

Tags:    

Writer - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News