ഫ്രറ്റേണിറ്റിയുടെ 'മഹാ മലപ്പുറം റാലി'ക്ക് അനുമതി നിഷേധിച്ച് പൊലീസ്
മലപ്പുറം ജില്ലയോടുള്ള വിവേചനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് റാലി.
Update: 2025-06-09 17:06 GMT
Photo|Special Arrangement
മലപ്പുറം: മലപ്പുറം ജില്ലയോടുള്ള വിവേചനത്തിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംഘടിപ്പിക്കുന്ന റാലിക്ക് അനുമതി നിഷേധിച്ച് പൊലീസ്. റാലിക്ക് അനുമതിയില്ലാത്തതിനാൽ എന്തെങ്കിലും അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ നേതാക്കൻമാർക്ക് എതിരെയും അനുകൂലികൾക്ക് എതിരെയും കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് മലപ്പുറം പൊലീസ് ഇൻസ്‌പെകടർ ഫ്രേറ്റേണിറ്റി നേതാക്കൾക്ക് നൽകിയ നോട്ടീസിൽ പറയുന്നു.
മലബാറിനോടും മലപ്പുറത്തോടുമുള്ള വിവേചന ഭീകരതയും വിഭവ വിതരണത്തിലെ അസന്തുലിതാവസ്ഥയും തുറന്നുകാട്ടുന്ന സമരം കൊള്ളേണ്ടിടത്ത് കൊള്ളുന്നുണ്ട് എന്നതിന്റെ തെളിവാണ് ഇത്തരം ഇണ്ടാസുകളെന്ന് ഫ്രറ്റേണിറ്റി നേതാക്കൾ പറഞ്ഞു.