രാമനാട്ടുകര സ്വർണക്കവർച്ചക്കായി വാട്സ്ആപ് ഗ്രൂപ്പുണ്ടാക്കിയ ആളെ പൊലീസ് തിരിച്ചറിഞ്ഞു

കോഴിക്കോട് വാവാട് സ്വദേശി സുഫിയാനാണ് ഗ്രൂപ്പുണ്ടാക്കിയത്. ഇയാൾക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി.

Update: 2021-06-24 06:46 GMT

രാമനാട്ടുകര സ്വർണക്കവർച്ചക്കായി വാട്സ്ആപ് ഗ്രൂപ്പുണ്ടാക്കിയ ആളെ പൊലീസ് തിരിച്ചറിഞ്ഞു. കോഴിക്കോട് വാവാട് സ്വദേശി സുഫിയാനാണ് ഗ്രൂപ്പുണ്ടാക്കിയത്. ഇയാൾക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി.

സ്വര്‍ണം കടത്താന്‍ എത്തിയ കൊടുവള്ളി സംഘവുമായി ബന്ധമുള്ളയാളാണ് പൊലീസ് തിരയുന്ന സുഫിയാന്‍. ഇയാളാണ് വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കുകയും സ്വര്‍ണകടത്തുമായി ബന്ധപ്പെട്ട ആശയവിനിമയം നടത്തിയത്.

അതിനിടെ അന്വേഷണം കണ്ണൂരിലെ രാഷ്ട്രീയ ഗുണ്ടാ സംഘത്തിലേക്ക് നീങ്ങുകയാണ്. സ്വർണം തട്ടിയെടുക്കാനെത്തിയെന്ന് കരുതുന്ന അർജുൻ ആയങ്കി ആകാശ് തില്ലങ്കേരി സംഘത്തലെ പ്രധാനിയാണ്. ശുഹൈബ് വധക്കേസിലെ മുഖ്യ പ്രതി ആകാശ് തില്ലങ്കേരിയുമായി അടുത്ത ബന്ധമുള്ളയാളാണ് അർജുൻ ആയങ്കി. 

അര്‍ജ്ജുന്‍ ആയങ്കിയാണ് സ്വര്‍ണക്കവര്‍ച്ച ആസൂത്രണം ചെയ്തതെന്നാണ് പുറത്തുവരുന്ന വിവരം. വിമാനത്തില്‍ സ്വര്‍ണം കടത്തിയ ആള്‍ നിരന്തരം അര്‍ജ്ജുന്‍‌ ആയങ്കിയുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഇന്നലെ അർജുൻ ആയങ്കിയുടെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു.

Tags:    

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News