എസ്.എഫ്.ഐ മുൻ നേതാവ് വിദ്യ ഉൾപ്പെട്ട വ്യാജ രേഖാ കേസിൽ നിർണായക രേഖ പോലീസിന് ലഭിച്ചു

മഹാരാജാസ് കോളജിന്റെ പേരിൽ തയ്യാറാക്കിയ വ്യാജ രേഖയുടെ പകർപ്പ് പാലാരിവട്ടത്തെ ഇന്റർനെറ്റ് കഫെയിൽ നിന്നും ലഭിച്ചു

Update: 2023-07-12 02:34 GMT
കെ.വിദ്യ

കൊച്ചി: എസ്.എഫ്.ഐ മുൻ നേതാവ് കെ. വിദ്യ ഉൾപ്പെട്ട വ്യാജ രേഖാ കേസിൽ നിർണായക രേഖാ പോലീസിന് ലഭിച്ചു. മഹാരാജാസ് കോളജിന്റെ പേരിൽ തയ്യാറാക്കിയ വ്യാജ രേഖയുടെ പകർപ്പ് പാലാരിവട്ടത്തെ ഇന്റർനെറ്റ് കഫെയിൽ നിന്നും ലഭിച്ചു

ഗൂഗിൾ സഹായത്തോടെയാണ് ഈ കട കണ്ടെത്തിയത് .കഫെ നടത്തിപ്പുക്കാരന്റെ മൊഴി അഗളി പോലിസ് രേഖപ്പെടുത്തി.  കേസിൽ ഈ മാസം ഒന്നിന് കെ വിദ്യക്ക് ജാമ്യം അനുവദിച്ചിരുന്നു. കാസർഗോഡ് ഹൊസ്ദുർഗ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

വിദ്യക്ക് ജാമ്യം നൽകരുതെന്ന് പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നു. വിദ്യക്കെതിരെ ഗുരുതരമായ കുറ്റങ്ങളാണ് കണ്ടെത്തിയത്. കൂടുതൽ അന്വേഷണം നടക്കുന്നുവെന്നും പൊലീസ് ചൂണ്ടിക്കാട്ടിയിരുന്നു. 

More To Watch

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News