വ്യാജ ജനന സർട്ടിഫിക്കറ്റ് കേസ്: അന്വേഷണം ഊർജിതമാക്കി പൊലീസ്; മുഖ്യപ്രതി അനിൽ കുമാറിനായി തെരച്ചിൽ

കുട്ടിയുടെ യഥാർഥ മാതാപിതാക്കൾക്കായും അന്വേഷണം

Update: 2023-02-06 01:13 GMT
Editor : ലിസി. പി | By : Web Desk

കൊച്ചി: കളമശേരി മെഡിക്കൽ കോളേജിലെ വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ പൊലീസ് അന്വേഷണം ഊർജിതം. മുഖ്യ പ്രതി എ അനിൽകുമാറിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം അന്വേഷണ സംഘം ആരംഭിച്ചിട്ടുണ്ട്. അനിൽ കുമാർ എറണാകുളം ജില്ലാ കോടതിയിൽ ഇന്ന് മുൻകൂർ ജാമ്യപേക്ഷ സമർപ്പിക്കാനിരിക്കെയാണ് ഇത്.

അതിനിടെ കുട്ടിയുടെ യഥാർത്ഥ മാതാപിതാക്കളെ കണ്ടെത്താനുള്ള നീക്കവും ശക്തമാക്കിയിട്ടുണ്ട്. എറണാകുളം സ്വദേശികളാണ് കുഞ്ഞിന്റെ മാതാപിതാക്കൾ എന്ന വിവരമാണ് ചൈൽഡ് വെൽഫെയർ കമ്മറ്റിക്ക് ലഭിച്ചിട്ടുള്ളത്. കളമശേരി മെഡിക്കൽ കോളജിൽ കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് കുഞ്ഞു ജനിച്ചത്.

Advertising
Advertising

സെപ്തമ്പർ മാസത്തിലാണ് യഥാർത്ഥ ജനന സർട്ടിഫിക്കറ്റ് നഗരസഭയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതിനാൽ തൃപ്പൂണിത്തുറ സ്വാദേശികളായ ദമ്പതികൾക്കായി വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി നൽകിയ സാഹചര്യത്തെക്കുറിച്ച് പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News