മൂന്നേകാൽ കോടി രൂപയുടെ കുഴൽപ്പണം കടത്തിയ സംഭവം: പൊലീസ് ഉദ്യോഗസ്ഥർക്കും പങ്കെന്ന് സംശയം
കേസില്‍ കസ്റ്റംസ് ഉൾപ്പെടെയുള്ള ഏജൻസികൾ അന്വേഷണം തുടങ്ങി
Update: 2025-11-23 06:23 GMT
വയനാട്: മാനന്തവാടിയിൽ മൂന്നേകാൽ കോടി രൂപയുടെ കുഴൽപ്പണം കടത്തിയതിൽ പൊലീസ് ഉദ്യോഗസ്ഥർക്കും പങ്കെന്ന് സംശയം. കുഴൽപ്പണം പിടിച്ചതിനു പിന്നാലെ മുഖ്യപ്രതി സൽമാൻ ഒരു പൊലീസ് ഉദ്യോഗസ്ഥനെ വിളിച്ചതായി കണ്ടെത്തി. കസ്റ്റംസ് ഉൾപ്പെടെയുള്ള ഏജൻസികൾ അന്വേഷണം തുടങ്ങി.
കഴിഞ്ഞ വ്യാഴാഴ്ചയാണ് കുഴൽപ്പണം പിടികൂടുന്നത്. കോഴിക്കോട് കസ്റ്റംസും പൊലീസും ചേർന്നാണ് പണം പിടികൂടിയത്. കേസിൽ ആദ്യം രണ്ടുപേരായിരുന്നു അറസ്റ്റിലായത്.ഇവരെ ചോദ്യം ചെയ്തിന് പിന്നാലെയാണ് മുഖ്യസൂത്രധാരൻ കൂടിയായ സൽമാൻ അറസ്റ്റിലായത്.ഇയാളാണ് പൊലീസ് ഉദ്യോഗസ്ഥന്റെ പേര് അന്വേഷണ ഉദ്യോഗസ്ഥരോട് പറയുന്നത്. ഈ പൊലീസ് ഉദ്യോഗസ്ഥനെക്കുറിച്ച് കസ്റ്റംസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.