'സ്വർണക്കടത്ത് പ്രതികളായ സ്ത്രീകളെ പൊലീസുകാർ ലൈം​ഗിക വൈകൃതത്തിനിരയാക്കി'; വീണ്ടും ആരോപണവുമായി പി.വി അൻവർ

കോട്ടക്കൽ പൊലീസ് സ്റ്റേഷൻ നിർമാണത്തിൽ സുജിത് ദാസ് ഗുരുതര ക്രമക്കേട് നടത്തിയെന്നും അൻവർ ആരോപിച്ചു.

Update: 2024-09-07 18:09 GMT

മലപ്പുറം: പൊലീസ് ഉദ്യോ​ഗസ്ഥർക്കെതിരെ വീണ്ടും ​ഗുരുതര ആരോപണവുമായി പി.വി അൻവർ എംഎൽഎ. സ്വർണക്കടത്തിൽ പ്രതികളാകുന്ന സ്ത്രീകളെ പൊലീസുകാർ ലൈംഗികമായി ഉപയോ​ഗിച്ചു എന്നാണ് അൻവറിന്റെ ഏറ്റവും പുതിയ ആരോപണം. ഉന്നത ഉദ്യോഗസ്ഥരും ഡാൻസാഫ് ഉദ്യോഗസ്ഥരും പ്രതികളായ സ്ത്രീകളെ ലൈംഗിക വൈകൃതത്തിന് ഇരയാക്കിയെന്നും അൻവർ പറഞ്ഞു.

കോട്ടക്കൽ പൊലീസ് സ്റ്റേഷൻ നിർമാണത്തിൽ സുജിത് ദാസ് ഗുരുതര ക്രമക്കേട് നടത്തിയെന്നും പി.വി അൻവർ ആരോപിച്ചു. പൊന്നാനിയിലെ പീഡനപരാതിയിൽ എന്തുകൊണ്ടാണ് കേസെടുക്കാത്തതെന്നും അൻവർ ചോദിച്ചു. ഇതിൽ കേസ് എടുക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. മുൻ ആരോപണങ്ങളിൽ പ്രത്യേക അന്വേഷണസംഘത്തിന് മൊഴി നൽകിയ ശേഷമായിരുന്നു പി.വി അൻവറിന്റെ പ്രതികരണം.

Advertising
Advertising

സ്വർണക്കടത്തിൽ കാരിയർമാർമായ സ്ത്രീകൾ ജാമ്യത്തിലിറങ്ങുമ്പോൾ വേട്ടനായ്ക്കളെ പോലെ പിന്തുടർന്ന് ലൈംഗികമായി ഉപയോഗിച്ചു, കാമഭ്രാന്തന്മാരാണ് ചില ഉദ്യോഗസ്ഥർ. ലൈംഗികമായി ചൂഷണം ചെയ്‌തെന്നു മാത്രമല്ല, ലൈംഗിക വൈകൃതത്തിന് ഇരയാക്കുകയും ചെയ്തു-അൻവർ വിശദമാക്കി.

ചൂഷണത്തിന് ഇരയാകുന്ന സ്ത്രീകൾ പരാതി നൽകാൻ ഭയപ്പെടുകയാണെന്നും അതിനവർ മുന്നോട്ടുവന്നാൽ താനും സർക്കാരും പൂർണസംരക്ഷണം നൽകുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു. പത്ത് മണിക്കൂറോളം നീണ്ടുനിൽക്കുന്ന മൊഴിയെടുപ്പിന് ശേഷമാണ് അൻവർ പുതിയ വെളിപ്പെടുത്തൽ നടത്തിയത്.

നേരത്തെ, എഡിജിപി അജിത്കുമാറിനും മലപ്പുറം മുൻ എസ്പി സുജിത് ദാസിനുമെതിരെ നിരവധി ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ അൻവർ നടത്തിയിരുന്നു. ഇതിൽ പൊലീസ് അന്വേഷണം തുടരുകയാണ്. കൊലപാതകം, സ്വർണക്കടത്ത് കേസിൽ പങ്ക്, മരംമുറി കേസിൽ പങ്ക്, വ്യവസായി മാമിയുടെ തിരോധാനക്കേസിൽ പങ്ക് തുടങ്ങിയ ആരോപണങ്ങളാണ് പ്രധാനമായും അൻവർ ഉയർത്തിയത്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News