ബാലരാമപുരം കൊലപാതകം: പ്രതിയെ വിശദമായി ചോദ്യം ചെയ്താലേ കൊലക്ക് പിന്നിലെ കാരണം വ്യക്തമാകൂവെന്ന് പോലീസ്

തനിക്ക് ഉള്‍വിളി ഉണ്ടായപ്പോള്‍ കുട്ടിയെ കൊലപ്പെടുത്തി എന്നാണ് പ്രതി പോലീസിന് നല്‍കിയ മൊഴി

Update: 2025-02-02 01:13 GMT
Editor : സനു ഹദീബ | By : Web Desk

തിരുവനന്തപുരം: ബാലരാമപുരത്തെ രണ്ടര വയസ്സുകാരിയുടെ കൊലപാതകത്തിൽ പ്രതി ഹരികുമാറിനെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്താൽ മാത്രമേ കാരണം സംബന്ധിച്ച് വ്യക്തത വരൂവെന്ന് പൊലീസ്. പ്രതിക്ക് വേണ്ടിയുള്ള കസ്റ്റഡി അപേക്ഷ നാളെ കോടതിയിൽ സമർപ്പിക്കും.

തനിക്ക് ഉള്‍വിളി ഉണ്ടായപ്പോള്‍ കുട്ടിയെ കൊലപ്പെടുത്തി എന്നാണ് പ്രതി പോലീസിന് നല്‍കിയ മൊഴി. എന്നാല്‍ ഈ മൊഴി പോലീസ് പൂര്‍ണ്ണമായും വിശ്വാസത്തില്‍ എടുത്തിട്ടില്ല. യഥാര്‍ത്ഥ കാരണം കണ്ടെത്തുന്നതിനായി ശാസ്ത്രീയ തെളിവുകള്‍ അടക്കം ശേഖരിച്ച് അന്വേഷണം വ്യാപിപ്പിക്കാനാണ് പോലീസിന്റെ തീരുമാനം. നാലു ടീമുകളായി തിരിഞ്ഞാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.

റിമാൻഡ് റിപ്പോർട്ടിൽ സഹോദരിയോടുള്ള വൈരാഗ്യം മൂലമാണ് കൊലപാതകം നടത്തിയത് എന്നാണ് പൊലീസ് കണ്ടെത്തൽ. ഹരികുമാറിന്റെ മാനസികനില സംബന്ധിച്ച് ശാസ്ത്രീയ പരിശോധന അടക്കമുള്ള കാര്യങ്ങൾ പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായേക്കും. പരിശോധനയ്ക്ക് അയച്ച ഫോണിലെ വിവരങ്ങൾ കൂടി ലഭിക്കുന്നതോടെ കൂടുതൽ വ്യക്തത വരുമെന്നാണ് പോലീസ് നിഗമനം. ജ്യോത്സ്യൻ ശങ്കുമുഖം ദേവീദാസനുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും അന്വേഷിക്കുന്നുണ്ട്.

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News