ടോട്ടൽ ഫോർ യു തട്ടിപ്പ് കേസിൽ പ്രതി ശബരീനാഥിന്റെ ജാമ്യം റദ്ദാക്കാൻ പൊലീസ്

തിരുവനന്തപുരത്ത് അഭിഭാഷകനിൽ നിന്ന് ശബരീനാഥ് 34 ലക്ഷം രൂപ തട്ടിയെടുത്തതിൽ കേസെടുത്തതിന് പിന്നാലെയാണ് പൊലീസ് നീക്കം

Update: 2025-08-25 08:27 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: ടോട്ടൽ ഫോർ യു തട്ടിപ്പ് കേസിലെ പ്രതി ശബരീനാഥിന്റെ ജാമ്യം റദ്ദാക്കാൻ പൊലീസ്. ജാമ്യം റദ്ദാക്കാൻ നടപടി സ്വീകരിക്കണമെന്ന് വഞ്ചിയൂർ പൊലീസ് വിവിധ സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. അതത് കേസുകൾ കൈകാര്യം  ചെയ്യുന്ന കോടതികൾ ആയിരിക്കും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക.

തിരുവനന്തപുരത്ത് അഭിഭാഷകനിൽ നിന്ന് ശബരീനാഥ് 34 ലക്ഷം രൂപ തട്ടിയെടുത്തതിൽ കേസെടുത്തതിന്  പിന്നാലെയാണ് പൊലീസ് നീക്കം... ശബരീനാഥിനായുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.

ഓൺലൈൻ ട്രേഡിങ്ങിലൂടെ സാമ്പത്തിക ലാഭമുണ്ടാക്കി കൊടുക്കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു ശബരിനാഥിന്‍റെ പുതിയ തട്ടിപ്പ്. 2024 ജനുവരി മുതലാണ് പണം വാങ്ങി തുടങ്ങിയത്. പിന്നീട് മുടക്കിയ തുകയോ അതിനുള്ള ലാഭമോ നൽകിയില്ല. ഈ കൊമേഴ്സ് ബിസിനസ് എന്നപേരിൽ ഒരു സ്ഥാപനം ഇതിനായി തുടങ്ങിയിരുന്നു. ഇത് രജിസ്റ്റർ ചെയ്യുകയും ചെയ്തു. എന്നാൽ തുടർനടപടികളിലേക്ക് പോകാതെ വന്നതോടെയാണ് അഭിഭാഷകനായ സഞ്ജയ് പരാതി നൽകിയത്. 

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News