ചിൽഡ്രൻസ് ഹോമിലെ കുട്ടികളെ കാണാതായ സംഭവം; യുവാക്കൾ മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് മൊഴി

യുവാക്കൾക്കെതിരെ പോക്സോ, ജുവൈനൽ ജസ്റ്റിസ് വകുപ്പുകൾ ചുമത്തി കേസെടുക്കും. കുട്ടികളെ ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും

Update: 2022-01-29 03:12 GMT
Editor : abs | By : Web Desk

കോഴിക്കോട് ചിൽഡ്രൻസ് ഹോമിലെ കുട്ടികളെ കാണാതായ സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന യുവാക്കൾ മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പെൺകുട്ടികളുടെ മൊഴി. യുവാക്കൾക്കെതിരെ പോക്സോ, ജുവൈനൽ ജസ്റ്റിസ് വകുപ്പുകൾ ചുമത്തി കേസെടുക്കും. കുട്ടികളെ ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും

പാലക്കാട് നിന്ന് ട്രൈൻ മാർഗം ബാഗ്ലൂരിലേക്ക് ട്രൈനിൽ പോയ പെൺകുട്ടികൾ ട്രൈനിൽ വെച്ചാണ് കൊടുങ്ങല്ലൂർ, കൊല്ലം സ്വദേശികളായ യുവാക്കൾ പരിചയപ്പെടുന്നത്. പെൺകുട്ടികളെ ബംഗളൂരിലെത്തിച്ച് റൂമെടുക്കാനുള്ള ശ്രമത്തിലാണ് പിടിക്കപ്പെടുന്നത്. ഇതിനിടയിൽ യുവാക്കൾ പെൺകുട്ടികൾക്ക് മദ്യം നൽകുകയും പീഡിപ്പിക്കാൻ ശ്രമം നടത്തിയതായും പെൺകുട്ടികൾ മൊഴി നൽകി. രണ്ട് യുവാക്കളും പൊലീസ് കസ്റ്റഡിയിലാണ്. ഇവർക്കെതിരെ പോക്‌സോ, ജുവനൈൽ ജസ്റ്റീസ് ആക്റ്റിലെ വിവിധ വകുപ്പുകളും ചുമത്തും

Advertising
Advertising

പുറം ലോകം കാണാൻ വേണ്ടി ഗോവയ്ക്ക് പോവാൻ വേണ്ടി ഇറങ്ങിയതാണെന്നാണ് കുട്ടികളുടെ മൊഴി.ചിൽഡ്രൻസ് ഹോമിലെ സാഹചര്യം മോശമായിന്നുവെന്നും മതിയായ സ്വാതന്ത്ര്യം ലഭിച്ചിരുന്നില്ലെന്നും മൊഴി നൽകി.

അതേസമയം പെൺകുട്ടികൾ പുറത്ത് നിന്നും പണം എത്തിയിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഗൂഗിൾ പേ വഴി എടക്കര സ്വദേശിയാണ് പണം കൈമാറിയത്. ഇത് സംബന്ധിച്ചും വിശദമായ അന്വേഷണം നടത്തും.  ബാലാവകാശ കമ്മീഷൻ കുട്ടികളിൽ നിന്ന് വിശദമായ മൊഴി രേഖപ്പെടുത്തും.

ബുധനാഴ്ച കാണാതായ ആറു പേരിൽ രണ്ടു കുട്ടികളെ ബെംഗളൂരുവിൽ നിന്നും നാലു പേരെ മലപ്പുറം എടക്കരയിൽ നിന്നുമാണ് കണ്ടെത്തിയത്.  

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News