പൂഞ്ഞാർ സംഭവം: മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്തം

മുഖ്യമന്ത്രിയുടെ പ്രസ്താവന പാർട്ടിയെയും സർക്കാറിനെയും പ്രതിരോധത്തിലാക്കി

Update: 2024-03-07 01:43 GMT

കോട്ടയം: പൂഞ്ഞാറിൽ വൈദികനെ വിദ്യാർഥികൾ വാഹനമിടിപ്പിച്ചെന്ന കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വിവാദ പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്തമാവുന്നു. മുഖ്യമന്ത്രി പ്രസ്താവന പിൻവലിക്കമെന്ന് വിവിധ സംഘടനകൾ ആവശ്യപ്പെട്ടു.

കുട്ടികളുടെ നടപടി തെമ്മാടിത്തമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. സംഭവത്തിൽ മുസ്‍ലിം കുട്ടികൾ മാത്രമാണ് ഉൾപ്പെ​ട്ടതെന്നും അതിനാലാണ് ഒരു വിഭാഗത്തിൽ പെട്ടവരെ മാത്രം പൊലീസ് അറസ്റ്റ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

പൂഞ്ഞാർ വിഷയത്തിൽ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയിൽ അമർഷം പുകയുകയാണ്.മുഖ്യമന്ത്രി വിവാദ പരാമർശം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഈരാറ്റുപേട്ടയിലെ മുസ്ലിം സംഘടനകൾ സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു.മുഖ്യമന്ത്രി നടത്തിയത് നിരുത്തരവാദിത്തപരമായ പ്രസ്താവനയാണ്. കുട്ടികളുടെ ഭാഗത്തു നിന്നുണ്ടായ തെറ്റിനെ പർവതീകരിക്കാൻ തൽപ്പര കക്ഷികൾ ശ്രമിച്ചു. ഇത്തരക്കാർക്ക് പരോക്ഷമായ പിന്തുണ നൽകുന്നതാണ് മുഖ്യമന്ത്രിയുടെ വാക്കുകളെന്നും പ്രസ്താവനയിൽ വിമർശിച്ചു. മുസ്‍ലിം ലീഗ്, വെൽഫർ പാർട്ടി, ജമാഅത്ത ഇസ്ലാമി, എസ്.ഡി.പി.ഐ, മർക്കസുദ്ദഅ‍്‍വ, കെ.എൻ.എം, വിസ്ഡം, മഹല്ല് കമ്മിറ്റി അടക്കമുള്ള സംഘടനകൾ ചേർന്നാണ് പ്രസ്താവന ഇറക്കിയത്. യൂത്ത് ലീഗും എസ്.ഡി.പി.ഐയും ഈരാറ്റുപേട്ടയിൽ പ്രതിഷേധ മാർച്ച് നടത്തി.

Advertising
Advertising

മുഖ്യമന്ത്രിയുടെ പ്രസ്താവന വർഗീയ ധ്രുവീകരണത്തിന് ആക്കം കൂട്ടുമെന്ന് എസ്.കെ.എസ്.എസ്.എഫ് പ്രതികരിച്ചു. അപക്വമായ നടപടിയെ മുഖ്യമന്ത്രി പർവതീകരിച്ച് വർഗീയ നിറം നൽകുന്നുവെന്ന് സോളിഡാരിറ്റിയൂത്ത് മൂവ്മെന്റ് കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി ഇസ്‍ലാമോഫോബിയ പ്രചാരണങ്ങൾക്ക് നേതൃത്വം നൽകുന്നുവെന്ന് എസ്.ഐ.ഒ ആരോപിച്ചു. പൂഞ്ഞാർ വിഷയം സി.പി.എമ്മും മന്ത്രി വി.എൻ. വാസവനും അടക്കം തണുപ്പിക്കാൻ ശ്രമിക്കുന്നതിനിടെ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന പാർട്ടിയെയും സർക്കാറിനെയും ഒരുപോലെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.


Full View


Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News