പൂരം കലക്കൽ: നിയമസഭയിലെ അപകീർത്തി പരാമർശങ്ങളിൽ ആർഎസ്എസ് നിയമ നടപടിക്ക്

വിഷയത്തിൽ ഗവർണറെയും സ്പീക്കറെയും കാണുമെന്ന് ആർഎസ്എസ് പ്രസ്താവനയിൽ അറിയിച്ചു

Update: 2024-10-10 18:34 GMT

തിരുവനന്തപുരം: പൂരം കലക്കലുമായി ബന്ധപ്പെട്ട് നിയമസഭയിലുയരുന്ന അപകീർത്തിപരമായ പരാമർശങ്ങളിൽ ആർഎസ്എസ് നിയമ നടപടിക്ക്. പൂരം കലക്കിയതിന് പിന്നിൽ ആർഎസ്എസ് ആണെന്ന് നിയമസഭയ്ക്കുള്ളിലും പുറത്തും മന്ത്രിയും എംഎൽഎയും അടക്കം ഉത്തരവാദിത്തമുള്ള പദവികളിലിരിക്കുന്നവർ പറയുന്നത് അപലപനീയമാണെന്ന് ആർഎസ്എസ് പ്രസ്താവനയിൽ പറഞ്ഞു.

എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് ഉത്തരകേരള പ്രാന്ത കാര്യവാഹ് പി.എൻ ഈശ്വരൻ ചോദിച്ചു. പൂരം സംബന്ധിച്ച വിവാദങ്ങളിൽ ആർഎസ്എസിൻറെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കുകയാണ്. മന്ത്രിയും എംഎൽഎയും പ്രതിപക്ഷ നേതാവുമടക്കമുള്ളവർ സ്വന്തം രാഷ്ട്രീയ താത്പര്യങ്ങൾ നേടാൻ പരസ്പരം വിഴുപ്പലക്കുന്നതിനിടയിൽ ആർഎസ്എസിൻറെ പേര് അനാവശ്യമായി ഉപയോഗിക്കുകയാണ് ഇത് അനുവദിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. 

Advertising
Advertising

വിഷയത്തിൽ ഗവർണറെയും സ്പീക്കറെയും കാണുമെന്നും ആർഎസ്എസ് പ്രസ്താവനയിൽ അറിയിച്ചു. ആരോപണങ്ങള്‍ ഉത്സവങ്ങളെ സംഘര്‍ഷത്തിലേക്കും വിവാദത്തിലേക്കും എത്തിക്കുന്ന ആസൂത്രിത പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

Full View
Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News