മാര്‍പാപ്പ ബെനഡിക്ട് പതിനാറാമന്‍ അവശേഷിപ്പിച്ചത് അതുല്യ മാതൃക:അഡ്വ ബിജു ഉമ്മൻ

'ദൈവശാസ്ത്രജ്ഞൻ എന്ന നിലയിലും ഗ്രന്ഥകാരൻ എന്ന നിലയിലും അദ്ദേഹം നൽകിയ ശ്രേഷ്ഠ സംഭാവനകൾ ആത്മീയ വെളിച്ചം പകരുന്നവയാണ്'

Update: 2022-12-31 14:22 GMT

കോട്ടയം: എമരിറ്റസ് മാര്‍പാപ്പ ബെനഡിക്ട് പതിനാറാമന്‍ അവശേഷിപ്പിച്ചത് അതുല്യ മാതൃകയാണെന്ന് മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ പ്രസ്താവിച്ചു.

ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ പിന്‍ഗാമിയായി സഭയെ നയിച്ച അദ്ദേഹം എക്യുമെനിക്കൽ രംഗത്ത് നൽകിയ സംഭാവനകൾ എന്നും സ്മരിക്കപ്പെടും. ദൈവശാസ്ത്രജ്ഞൻ എന്ന നിലയിലും ഗ്രന്ഥകാരൻ എന്ന നിലയിലും അദ്ദേഹം നൽകിയ ശ്രേഷ്ഠ സംഭാവനകൾ ആത്മീയ വെളിച്ചം പകരുന്നവയാണ്. സഥാനത്യാഗം ചെയ്ത അദ്ദേഹം ലോകത്തിനു നൽകുന്ന വ്യത്യസ്ത മാതൃക ശ്രദ്ധേയമാണ്. അന്വർത്ഥമായ ആ ജീവിതം അവശേഷിപ്പിച്ച ശൂന്യത വലുതാണെന്നും അനുശോചനസന്ദേശത്തിൽ അഡ്വ ബിജു ഉമ്മൻ പറഞ്ഞു. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News